2017-01-25 16:40:00

@pontifex : ക്രൈസ്തവൈക്യം കൂട്ടായ്മയുടെ പ്രയാണം


“ക്രൈസ്തവൈക്യം യാഥാര്‍ത്ഥ്യമാക്കാന്‍ സുവിശേഷപ്രഘോഷണം, പ്രാര്‍ത്ഥന, കൂട്ടായപരിശ്രമം എന്നിവയിലൂടെ കൈകോര്‍ത്തു നീങ്ങണമെന്ന് സ്നേഹപൂര്‍വ്വം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു.”

ഇംഗ്ലിഷ്, അറിബി ഉള്‍പ്പെടെ ഒന്‍പതുഭാഷകളിലാണ് @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ചിന്തകള്‍ പങ്കുവയ്ക്കുന്നത്. ജനുവരി 25-ന് ബുധനാഴ്ച പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തരതിരുനാളില്‍ മുഴുമിക്കുന്ന ക്രൈസ്തവൈക്യവാരാന്ത്യത്തിലാണ് പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തത്. വൈകുന്നേരം പ്രാദേശിക സമയം 5.30 പൗലോസ് ശ്ലീഹായുടെ റോമന്‍ ചുവരിനു പുറത്തുള്ള ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സായാഹ്ന പ്രാര്‍ത്ഥനയോടെ സഭൈക്യവാരം (Christian Unity Octave) സമാപിക്കും.

I love to repeat that Christian unity is achieved by walking together, by encounter, prayer and preaching the Gospel.                                               

 أحب التذكير بأن وحدة المسيحيين تتحقق من خلال السير معاً، والتلاقي والصلاة وإعلان الإنجيل.

 

.

 

 








All the contents on this site are copyrighted ©.