2017-01-24 16:53:00

ഫ്രാന്‍സീസ് പാപ്പായുടെ സാമൂഹ്യസമ്പര്‍ക്ക മാധ്യമദിന സന്ദേശം


''ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ട്'' (Isa 43:5).  പാപ്പായുടെ സാമൂഹ്യസമ്പര്‍ക്കമാധ്യമദിനസന്ദേശം.

2017 മെയ് 28-ലെ അമ്പത്തൊന്നാമത് സാമൂഹ്യസമ്പര്‍ക്കമാധ്യമ ദിനാചരണത്തോടനുബന്ധിച്ച് ഫ്രാന്‍സീസ് പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു.  മാധ്യമരംഗത്തെ സാങ്കേതിക പരിജ്ഞാനത്തിനു നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്ന ഈ സന്ദേശം 2017 ജനുവരി 24-ന് പ്രസിദ്ധീകരിച്ചു. സാമൂഹ്യ സമ്പര്‍ക്കമാധ്യമങ്ങള്‍ തിന്മയെ മോടിപിടിപ്പിച്ച് അവതരിപ്പിക്കുന്നതിന് ശ്രമിക്കരുതെന്നും, മറിച്ച്, ഹൃദയത്തിനു സുവിശേഷമാകുന്ന കഥകള്‍ ഇന്നത്തെ ജനത്തിനു നല്‍കുന്നതിന് പരിശ്രമിക്കണമെന്നും ആഹ്വാനം ചെയ്യുന്നു.  ‌

ജീവിതമെന്നത് സംഭവങ്ങളുടെ ഒരു പരമ്പരയല്ലെന്നും അത് ഒരു ചരിത്രമാണെന്നും സൂചിപ്പിക്കുന്ന പാപ്പാ, നമ്മുടെ വീക്ഷണത്തെ, അതിനായി നാമുപയോഗിക്കുന്ന ലെന്‍സിനെ അടിസ്ഥാനമാക്കി യാഥാര്‍ഥ്യങ്ങള്‍ വ്യത്യാസപ്പെടുമെന്നു പറഞ്ഞ് ശരിയായ വീക്ഷണത്തിന്‍റെ ആവശ്യകതയെ ഉദ്ബോധിപ്പിക്കുന്നു.  ശരിയായ ലെന്‍സ്, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സുവിശേഷമാണ്, അതായത്, ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ സുവിശേഷം (മര്‍ക്കോ 1,1).  യേശുവിലൂടെ ദൈവത്തിന്‍റെ വാഗ്ദാനം, ''ഞാന്‍ നിങ്ങളോടുകൂടിയുണ്ട്'', എന്ന വാഗ്ദാനം, നമ്മുടെ സര്‍വവിധ ബലഹീനതകളെയും മരണത്തെപ്പോലും പുണരുന്നു.  ആത്മവിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും പുതിയ പാതകള്‍ തുറക്കുവാനുള്ള പ്രകാശം സുവിശേഷത്തില്‍നിന്നു പകരുന്നവര്‍ക്കു കൃതജ്ഞതയര്‍പ്പിച്ചകൊണ്ടാണ് സന്ദേശം പാപ്പാ അവസാനിപ്പിക്കുന്നത്.








All the contents on this site are copyrighted ©.