2017-01-23 13:40:00

മാഫിയ:ചെറുക്കപ്പെടേണ്ടതും കീഴടക്കപ്പെടേണ്ടുമായ പ്രതിഭാസം


സാമ്പത്തിക സാമൂഹ്യ രാഷ്ട്രീയ അവസ്ഥകള്‍ ദുര്‍ബലമായിടത്താണ് നിന്ദ്യമായ പദ്ധതികളുടെ സാക്ഷാത്ക്കാരത്തിനു പറ്റിയ വളക്കൂറുള്ള മണ്ണ് മാഫിയ, കമോറ, ന്‍ന്ത്രങ്കേത്ത എന്നീ ഭീകരപ്രവര്‍ത്തനസംഘടനകള്‍ കണ്ടെത്തുന്നതെന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയില്‍ മാഫിയയ്ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും തടയിടുന്നതിനുള്ള ദേശീയ വിഭാഗത്തിന്‍റെ ചുതമലവഹിക്കുന്നവരുള്‍പ്പടെയുള്ള പ്രവര്‍ത്തകരടങ്ങിയ നാല്പതോളം പേരുടെ ഒരു സംഘത്തെ തിങ്കളാഴ്ച (23/01/17) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

അഴിമതി, അന്യായമായി കൈവശപ്പെടുത്തല്‍, മയക്കുമരുന്നു, ആയുങ്ങള്‍ എന്നിവ അനധികൃതമായി കടത്തല്‍, കുട്ടികളെപ്പോലും അടിമകളാക്കി നടത്തുന്ന മനുഷ്യക്കടത്ത്, എന്നിവയില്‍ നിന്ന് സമൂഹം മുക്തമാകേണ്ടിയിരിക്കുന്നുവെന്നും ഇവ അന്താരാഷ്ട്ര സമൂഹം നിശ്ചയദാര്‍ഢ്യത്തോടെ നേരിടേണ്ടുന്ന യഥാര്‍ത്ഥ സാമൂഹ്യ മുറിവുകളാണെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

വിശ്വാസത്തിനും എന്നും ജീവനുവേണ്ടി നിലകൊള്ളുന്ന സുവിശേഷത്തിനും കടകവിരുദ്ധമായ മാഫിയ ചെറുക്കപ്പെടേണ്ടതും കീഴടക്കപ്പെടേണ്ടുമായ ഒരു പ്രതിഭാസമാണെന്നും അത്,  മരണത്തിന്‍റെ  സംസ്കൃതിയുടെ ആവിഷ്കാരമാണെന്നും  പാപ്പാ പറഞ്ഞു.

മനുഷ്യരക്തറപുരണ്ട അടിച്ചമര്‍ത്തലുകള്‍ക്കും അക്രമങ്ങള്‍ക്കും കാരണമായ ഭീകരപ്രവര്‍ത്തന സംഘടനകളുടെ ശക്തിയില്‍ നിന്നുള്ള മോചനത്തിനനിവാര്യമായ ദുഷ്ക്കരവും അപകടം നിറഞ്ഞതുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പാപ്പാ പ്രചോദനം പകരുകയും അവര്‍ക്ക് അഭിനന്ദനമര്‍പ്പിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.