2017-01-23 13:55:00

പ്രത്യാശയും വിശ്വാസവും സംവേദനം ചെയ്യുക-പാപ്പായുടെ ട്വീറ്റ്


പ്രത്യാശയും വിശ്വാസവും നമ്മുടെ ഈ കാലഘട്ടത്തില്‍ സംവേദനം ചെയ്യാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു.

തിങ്കളാഴ്ച(23/01/17) തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ ഫ്രാന്‍സീസ് പാപ്പാ കണ്ണിചേര്‍ത്ത പുതിയ സന്ദേശത്തിലാണ് ഈ ക്ഷണമുള്ളത്.

“ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ട്–പ്രത്യാശയും വിശ്വാസവും നമ്മുടെ ഈ കാലഘട്ടത്തില്‍ കൈമാറാം” എന്നാണ് പാപ്പാ, വിവിധ ഭാഷകളിലായി 3 കോടിയിലേറെ വരുന്ന തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി തിങ്കളാഴ്ച കുറിച്ചത്.

ഇക്കൊല്ലം ആചരിക്കപ്പെടുന്ന അമ്പത്തിയൊന്നാം ലോകസാമൂഹ്യവിനിമയ മദ്ധ്യമദിനത്തിനുള്ള തന്‍റെ സന്ദേശം ചൊവ്വാഴ്ച പ്രകാശനം ചെയ്യപ്പെടാന്‍ പോകുന്ന പശ്ചാത്തലത്തിലാണ് പാപ്പാ, ഏശയ്യാ പ്രവാചകന്‍റെ പുസ്തകം 43Ͻ-൦ അദ്ധ്യായം 5Ͻ-൦ വാക്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത “ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ട്” എന്നീ വാക്കുകള്‍, ആധാരമാക്കിയുള്ള ഈ വിചിന്തന വിഷയം ട്വിറ്റര്‍ സന്ദേശമായി നല്കിയത്.

 








All the contents on this site are copyrighted ©.