2017-01-21 14:21:00

ക്രിസ്തുപറഞ്ഞ “മീന്‍പിടിക്കുന്നവരും മനുഷ്യരെപിടിക്കുന്നവരും..!”


പുതിയ നിയമ പണ്ഡിതനും കാരുണികന്‍ മാസികയുടെ പത്രാധിപരുമായ റവറെന്‍റ് ഡോക്ടര്‍ ജേക്കബ് നാലുപറ എം.സി.ബി.എസ്സി-ന്‍റെ വചനവിചിന്തനമാണിത്.

ഇന്നത്തെ സുവിശേഷത്തില്‍ ഏറ്റവും ശ്രദ്ധേയമായൊരു വചനം 4-Ɔ൦ അദ്ധ്യായം പത്തൊന്‍പതാമത്തെ വചനമാണ്. “അവര്‍ എന്നോടു പറഞ്ഞു എന്നെ അനുഗമിക്കുക, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം.” ഈശോ ഇതു പറയുന്നത് ആദ്യത്തെ രണ്ടു ശിഷ്യന്മാരോടാണ്. അവര്‍ എന്തു ചെയ്യുകയായിരുന്നു? അവര്‍ വല വീശുകയായിരുന്നു. പിന്നീടു കാണുന്ന മറ്റു രണ്ടുപേരോടും ഈശോ ഇതുതന്നെയാണ് ചോദിക്കുന്നത്.  അവര്‍ എന്തു ചെയ്യുകയായിരുന്നു? അവര്‍ വല നന്നാക്കുകയായിരുന്നു. എന്നു പറഞ്ഞാന്‍ വല വീശുന്നവന്‍റെയും വല നന്നാക്കുന്നവന്‍റെയും ലക്ഷ്യം മീനാണ്. വെള്ളത്തിലെ മീന്‍... അതു പിടിച്ചെടുക്കാന്‍  അദ്ധ്വാനിക്കുന്നവരോടാണ് ഈശോ പറയുന്നത്.

“ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം!” ഇത് വലിയൊരു Shift–Ɔണ്. വലിയൊരു മാറ്റമാണ്. മീന്‍ പിടിക്കുക എന്ന ലക്ഷ്യത്തിലേയ്ക്ക് മനുഷ്യരെ പിടിക്കുക, എന്ന ലക്ഷ്യത്തിലേയ്ക്കുള്ള മാറ്റം. ഇനി ഈ മനുഷ്യരെ പിടിക്കുന്നതിനുള്ള മാര്‍ഗ്ഗം tools-Ɔണ്, അത് ഈ സുവിശേഷഭാഗത്ത് 23-Ɔമത്തെ വചനത്തില്‍ ഈശോയെക്കുറിച്ചു പറയുന്നതാണ്. മനുഷ്യരെ പിടിക്കുന്നതിന് ഈശോ ചെയ്തുകൊണ്ടിരുന്നത് എന്താണ്. 23-Ɔമത്തെ വചനം പറയുന്നു, “അവിടുന്ന് അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും, ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിച്ചും, ജനങ്ങളുടെ എല്ലാ രോഗങ്ങളും വ്യാഥിയും സുഖപ്പെടുത്തിയും ഗലീലി മുഴുവന്‍ ചുറ്റിസഞ്ചരിച്ചു.” എന്നു പറഞ്ഞാല്‍, ഒരു മനുഷ്യന്‍റെ ജീവിതത്തെ രണ്ടു കാര്യങ്ങളില്‍ ഒതുക്കാമെങ്കില്‍ - ഒന്ന് അവന്‍റെ വാക്ക്, രണ്ട് അവന്‍റെ പ്രവൃത്തി! യേശുവിന്‍റെ വാക്കുകളുടെ ഉള്ളെന്നു പറയുന്നത് സുവിശേഷ പ്രഘോഷണമാണ്. പ്രവൃത്തിയോ, അവിടുത്തെ പ്രവൃത്തി എന്നു പറയുന്നത് സൗഖ്യദാനമാണ്. രോഗികള്‍ക്കു നല്കുന്ന സൗഖ്യം! ഈ സൗഖ്യപ്രവൃത്തികളും, സുവിശേഷ പ്രഘോഷണവും, വാക്കും പ്രവൃത്തിയും വഴിയായിട്ടാണ് ഈശോ മനുഷ്യരെ പിടിക്കുന്നത്. മീന്‍പിടിക്കാന്‍ വലവീശുകയും, വല നന്നാക്കുകയും ചെയ്തുകൊണ്ടിരുന്നവരോടാണ് ഈശോ പറയുന്നത്, “എന്നെ അനുഗമിക്കുവിന്‍, എന്‍റെകൂടെ വരുവിന്‍! ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം.” ഈശോയുടെ പരസ്യജീവിതത്തിലൂടെ മുന്നോട്ടു പോകുമ്പോള്‍ ശ്രദ്ധേയമാകുന്നത്, അവിടുത്തെ വാക്കുകളിലൂടെ അവിടുന്ന് ഈ മനുഷ്യരെ പിടിക്കുകയാണു ചെയ്യുന്നത്.

സമറിയക്കാരി സ്ത്രീയോട് കിണറ്റിന്‍കരയില്‍വച്ച് ഈശോ പറയുന്നത്, സ്ത്രീയേ, എനിക്ക് കുടിക്കാന്‍ തരിക! അങ്ങനെ മല്ലെ തുടങ്ങുന്ന ഈ സംഭാഷണത്തിലൂടെ അവിടുന്ന് അവളുടെ ഹൃദയത്തില്‍ പ്രവേശിക്കുകയും – പിന്നെ അവളുടെ ജീവിതത്തിലേയ്ക്കുമാണ് അവിടുന്ന് കടന്നുചെല്ലുന്നത്. അവളുടെ ഹൃദയത്തെയും ജീവിതത്തെയും ഈശോ അവിടുത്തെ കരുണകൊണ്ട് സ്വാധീനിക്കുന്നു.

മരത്തിന്‍റെ മുകളില്‍ ഇരുന്നിരുന്ന സഖേവൂസിനോട് ഈശോ പറയുന്നത്, ഇറങ്ങി വരിക, സഖേവൂസേ! എനിക്ക് ഇന്ന് നിന്‍റെ ഭവനത്തില്‍ താമസിക്കണം! ഇറങ്ങിവരാന്‍ പറഞ്ഞവന്‍ താമസിച്ചത്, അയാളുടെ വീട്ടിലല്ല, മറിച്ച് അവിന്‍റെ ജീവിതത്തിലും ഹൃദയത്തിലുമാണ്. ജീവിതത്തിന്‍റെയും ഹൃദയത്തിന്‍റെയും നടുവിലാണ്. 

പിന്നെയും ഈശോയുടെ മുന്‍പില്‍ കൊണ്ടുവരപ്പെടുന്ന വ്യഭിചാരിണിയായ സ്ത്രീയോട് ഈശോ ചോദിക്കുന്നത്, ആരും നിന്നെ വിധിച്ചില്ലേ? എന്നാണ്. ഇല്ലെങ്കില്‍ ഞാനും നിന്നെ വിധിക്കുന്നില്ല. ഈ മനുഷ്യരുടെ ജീവിതത്തിലേയ്ക്കാണ് ഈശോ തന്‍റെ വാക്കുകളിലൂടെ സംസാരത്തിലൂടെ കടന്നു ചെല്ലുന്നത്. ഈശോയുടെ പ്രവൃത്തികളെക്കുറിച്ചു ചിന്തിച്ചാലും, മറ്റുള്ളവരോടുള്ല ഇടപെടലുകല്‍ ശ്രദ്ധിച്ചാലും ഇതുതന്നെയയാണ് സംഭവിക്കുന്നത്.

രക്തസ്രാവക്കാരിയോട് അവിടുന്നു ചോദിക്കുന്നത്, ആരാണ് എന്നെ തൊട്ടത്? സിനഗോഗ് അധികാരിയോട്, മരണം, അതു തന്‍റെ കൊച്ചുമകളും മരണത്തെക്കുറിച്ച് പറയുമ്പോള്‍, അവിടുന്ന് പ്രസ്താവിത്, ഭയപ്പെടടേണ്ട്, വിശ്വസിക്കുക മാത്രം ചെയ്യുക!

തന്നെ വിളിച്ചപേക്ഷിക്കുന്ന ബാര്‍ത്തിമിയൂസിനോട്, ദവീദിന്‍റെ പുത്രാ, കനിയണേ! കനിയണേ! എന്ന് വിളിച്ച് അപേക്ഷിക്കുന്നവനെ വിളിച്ച് അടുത്തു വരുത്തിയിട്ട് അവിടുന്നു അവന് സൗഖ്യംനല്‍കുന്നു.

യേശു തന്‍റെ പ്രവൃത്തികളിലൂടെ ചെയ്യുന്നതെന്താണ്, അവരുടെ ഹൃദയങ്ങളിലേയ്ക്കും ജീവിതത്തിലേയ്ക്കും ഈസോ കടന്നുചെല്ലുന്നു. എങ്ങനെ? കരുണയായിട്ട്, സ്നേഹമായിട്ട്, അനുകമ്പയായിട്ട്, ആര്‍ദ്രതയായിട്ട്. അവിടുത്തെ ജീവിതത്തെ മനസ്സിലാക്കുന്ന വലിയ കരുതലായിട്ട് ഈശോ കടന്നുചെല്ലുന്നു. അതിലൂടെ എന്താണ് സംഭവിക്കുന്നത്? അതിലൂടെ കണ്ടുമുട്ടുന്ന മനുഷ്യരെ ഈശോ പിടിച്ചെയുക്കുകയാണ്, തന്‍റെ സൗഖ്യദാനത്തിന്‍റെ സ്നേഹസ്പര്‍ശത്തിലൂടെ, കാരുണ്യപ്രവൃത്തിയിലൂടെ പിടിച്ചെടുക്കുന്നു. അവരുടെയൊക്കെ ജീവിതത്തിലേയ്ക്ക് സ്നേഹവും കരുണയുമായി കടന്നുചെന്ന് ജീവിതത്തെ സ്വാധീനിക്കുന്നു, രൃദയത്തെ സ്പര്‍ശിക്കുന്നു. ഇതാണ് ഈശോയുടെ മനുഷ്യരെ പിടിക്കല്‍! വേദനിക്കുന്ന മനുഷ്യരെയും അവരുടെ ഹൃദയത്തെയും ആശ്വസിപ്പിക്കുന്ന ഒരു വാക്ക്, സംസാരം. നൊമ്പരപ്പെടുത്തുന്ന ഒരു ജീവിതത്തെ സ്പര്‍ശിക്കുന്നൊരു പ്രവൃത്തി, ഇടപെടല്‍! കരുണയും സ്നേഹവുമുള്ള സംസാരവും ഇടപെടലും... ! ഇതിലൂടെയാണ് മനുഷ്യരെ പിടിക്കുന്നവര്‍ ആകാന്‍ പറ്റുന്നത്. ഇതിനു വലിയ കാര്യങ്ങളൊന്നും ചെയ്യണമെന്നില്ല്. നിസ്സാരമായ പ്രവൃത്തിയാകാം അത് മനുഷ്യന്‍രെ ജീവിതത്തിലേയ്ക്ക് കടന്നു ചെല്ലുന്നതിനുള്ള പ്രവൃത്തിയാകാം. അത് സ്നേഹംകൊണ്ടും കരുണകൊണ്ടും നിറഞ്ഞതാണെങ്കില്‍...!

ഒരു ബസ്സുയാത്ര! ബസ്സില്‍ നിറയെ ജനങ്ങളാണ്. അതില്‍ ഒരാള്‍, ‘ളോഹ’യിട്ട വൈദികന്‍ സീറ്റില്‍ ഇരിക്കുകയാണ്. ഇപ്പോള്‍, പൊതുവെ വണ്ടിയിലൊന്നും ‘ളോഹ’യിട്ട വൈദികരെ കാണാറില്ലല്ലോ!  മുന്നോട്ടു പോയപ്പോള്‍ ഒരു സ്റ്റോപ്പില്‍നിന്നും ഒരു വൃദ്ധനായ മനുഷ്യന്‍ കയറിവന്നു. ഇരിക്കാന്‍ സീറ്റൊന്നുമില്ല്. എല്ലാവരം പരസ്പരം നോക്കുന്നുണ്ട്. പെട്ടെന്ന് ഈ മദ്ധ്യവസ്ക്കരനായ വൈദികന്‍ അവിടെനിന്നും എഴുന്നേല്ക്കുന്നു. എന്നിട്ട് ആ വൃദ്ധനായ യാത്രക്കാരനെ പിടിച്ച് തന്‍റെ സീറ്റില്‍ ഇരുത്തി. എഴുന്നേറ്റ് സീറ്റു കൊടുത്തു കഴിഞ്ഞപ്പോള്‍, അടുത്തിരുന്ന ചെറുപ്പക്കാര്‍ ഓരോരുത്തരായി എഴുന്നേറ്റു. എന്നിട്ട് പറഞ്ഞു. അച്ചോ, ഇവിടെ ഇരുന്നോ! ഇവിടെ ഇരുന്നോ! എന്നു പറഞ്ഞ അദ്ദേഹത്തിന് സീറ്റു വാഗ്ദാനംചെയ്യാന്‍ തുടങ്ങി. വേണ്ടാന്നു പറഞ്ഞ്, തുടര്‍ന്നും നിന്നുകൊണ്ട് യാത്ര തുടര്‍ന്നു ആ വൈദികന്‍!

ചെറിയൊരു പ്രവൃത്തി – അത് വാക്കാകാം, ചെയ്തിയാവാം. കരുണ്യും സ്നേഹവും തുളുമ്പുന്നതാണെങ്കില്‍ അറിയാതെ മനുഷ്യരുടെ ഹൃദയങ്ങളിലേയ്ക്കും ജീവിതത്തിലേയ്ക്കും കടന്നുചെല്ലാന്‍ പറ്റും. ഇതാണ് ക്രിസ്തു പറയുന്നത്. അവിടുത്തെ നമുക്കുള്ള വിളി അതാണ്. നിങ്ങളെ മനുഷ്യരെ പിടിക്കുനനവരാക്കാം. മീന്‍പിടുത്തം ഉപേക്ഷിച്ച് മനുഷ്യരെ പിടിക്കുന്നവരാകാന്‍ ഈശോയുടെ കൂടെച്ചെന്ന ശിഷ്യന്മാരുടെ അന്നത്തെ ഏറ്റവും വലിയ പ്രലോഭനമായും വീണ്ടും, തിരിച്ചും മീന്‍പിടുത്തത്തിലേയ്ക്ക് പോകാനായിരുന്നു. ഇതാണ് യോഹന്നാന്‍റെ സുവിശേഷം 21-Ɔ൦ അദ്ധ്യായത്തില്‍ പത്രോസ് പറയുന്നത്, “ഞാന്‍ മീന്‍ പിടിക്കാന്‍ പോകുന്നു! നിങ്ങള്‍ വരുന്നോ,” എന്ന് മറ്റുള്ള ശിഷ്യരോടും അവിടുന്ന് ചോദിക്കും.

മനുഷ്യരെ പിടിക്കുന്നതിനായി കൂടെ വിളിച്ച് പരിശീലനം കൊടുത്ത മനുഷ്യരുടെ പ്രലോഭനമാണ് തിരിച്ച് മീന്‍ പിടുത്തത്തിലേയ്ക്ക് പോവു. ഇത് ഇന്നും ക്രിസ്തു ശിഷ്യരുടെ വലിയ പ്രലോഭനമാണ്. തമ്പുരാന്‍ കര്‍ത്താവ് പറഞ്ഞ് ഏല്‍പിച്ചിരിക്കുന്ന മനുഷ്യരൃദയത്തെയും ജീവിതത്തെയും സ്വാധീനിക്കു എന്ന വലിയ ദൈവിക ധര്‍മ്മം ഉപേക്ഷിച്ച്, മീന്‍ പിടുത്തത്തിലേയ്ക്ക് തിരകെ പോവുക! മീന്‍പിടിക്കാനും, വല നന്നാക്കാനും, വല വീശാനുമായി ഇറങ്ങിപ്പുറപ്പെടുക! ശ്രദ്ധയും കരുതലും മുഴുവന്‍ മീന്‍പിടുത്തത്തില്യേക്ക് പോവുക എന്നത് എക്കാലത്തെയും വലിയ പ്രലോഭനമാണ്. ഇത് ക്രിസ്തു ശിഷ്യരുടെ എല്ലാ ശുശ്രൂഷകളിലും സംഭവിക്കാവുന്ന അപകടമാണ്.  എന്തിന് ക്രിസ്തു ശിഷ്യര്‍ ഇടപെടുന്ന വിദ്യാഭ്യാസത്തിന്‍റെ മേഖലയില്‍, ആതുരശുശ്രൂഷയുടെ മേഖലയില്‍... അജപാലനത്തിന്‍റെ മേഖലയില്‍... കൂദാശ പരികര്‍മ്മംചെയ്യുന്ന മേഖലകളില്‍, പ്രഘോഷണവും സുവിശേഷപ്രഭാഷണവും നടക്കുന്ന വേദികളില്‍... ഇവിടെയൊക്കെ ഈ പ്രലോഭനം ഒളിഞ്ഞിരിപ്പുണ്ട്. മനുഷ്യരെ പിടിക്കുന്നതില്‍നിന്നും വെറും മീന്‍ പിടുത്തത്തിലേയ്ക്കു പോകാനുള്ള പ്രലോഭനവും അപകടവും!

ഹൃദയാര്‍ദ്രതയില്ലാത്ത ആശുപത്രിയും രോഗീശുശ്രൂഷയും വെറും മീന്‍പിടുത്തമല്ലേ! കരുണകാട്ടാത്ത് നമ്മുടെ വിദ്യാലയങ്ങള്‍ വെറും മീന്‍പിടുത്തത്തിന്‍റെ സ്ഥലങ്ങളായി മാറുകയില്ലേ? ദൈവികകാരുണ്യം ലഭിക്കാത്ത ദേവാലയശുശ്രൂഷകള്‍, കൂദാശകള്‍ മീന്‍പിടുത്തമല്ലേ?   ദരിദ്രര്‍ക്ക് മുന്‍ഗണന കൊടുക്കാത്ത ദേവാലയങ്ങളും ഈ മീന്‍പിടുത്തിതിതന്‍റെ സ്ഥലങ്ങളായി മാറുകയല്ലേ ചെയ്യുന്നത്. എന്തിന് ഹൃദയമില്ലാത്ത പ്രാര്‍ത്ഥനയകള്‍ മീന്‍പിടുത്തമല്ലേ? ഏറ്റവും അവസാനം സ്നേഹമില്ലാത്ത രതികള്‍പോലും മീന്‍പിടുത്തമാണെന്നു പറയാം.

ഇതുകൊണ്ടു തന്നെ സുവിശേഷം ഇന്ന് ക്രിസ്തുശിഷ്യന്മാരെ ഒരു വിലയിരുത്തലിന്, ഒരു ആത്മശോധനയ്ക്ക് ഈസോ വിളിക്കുകയാണ്. അതായത് നിങ്ങളുടെ ജീവിതങ്ങലും നിങ്ങലുടെ ശുശ്രൂഷകളും മനു,്യരെ പിടിക്കുന്നതിനുള്ളതാണോ? അതേ, മീന്‍പിടുത്തത്തിനുള്ളതാണോ?!   നമ്മുടെ ജീവിതത്തിലും ശുശ്രൂഷകളിലും കരുണയം സ്നേഹവും കുറഞ്ഞുപോകുമ്പോള്‍ സംഭവിക്കുന്നതെന്താണ്! നമ്മുടെ ശ്രദ്ധയും, ജീവിതത്തിന്‍റെ  ഫോക്കസും വല നന്നാക്കലലിലേയ്ക്കും, വല വീശലിലേയ്ക്കും തിരിയുന്നില്ലേ!

ഒരു സ്കൂളില്‍, പെട്ടന്ന് ഫീസു കൂട്ടി. കാരണമെന്താണ്? എ.സി. ഓഡിറ്റോറിയം പണിയണമത്രേ! വേറൊരു സ്ക്കൂള്‍ കുട്ടികളെ തുതിരസവാരി പഠിപ്പിക്കാന്‍ ഫീസു കൂട്ടി! നമ്മുടെ ശ്രദ്ധ മനുഷ്യരെ പിടിക്കുന്നതിലോ? അതോ, മീന്‍പിടിക്കുന്നതിലേയ്ക്കോ തിരിഞ്ഞിരിക്കുന്നത്. ശരിക്കു പറഞ്ഞാല്‍ ഇതുകൊണ്ടുതന്നെയായിരിക്കില്ലേ, നമ്മുടെ കലാലയങ്ങളില്‍ പഠിക്കുന്ന മക്കള്‍ തന്നെ പലപ്പോഴും നമ്മുടെ സ്ഥാപനങ്ങള്‍ക്ക് എതിരായി നില്ക്കുന്നത്. അതുകൊണ്ടുതന്നെ ക്രിസ്തു തന്‍റെ ശിഷ്യരോടു ആവശ്യപ്പെടുന്നത്, സമൂഹത്തിന്‍റെ നതൃത്വത്തില്‍ നില്ക്കുന്നവരോട്... എന്ത്... നിങ്ങളുടെ ശുശ്രൂഷകള്‍ മനുഷ്യരെ പിടിക്കുന്നതാകാന്‍, മനുഷ്യഹൃദയത്തിലേയ്ക്ക് കരുണയും സ്നേഹവുമായിട്ട് കടന്നുചെല്ലാന്‍ സാധിക്കുന്നുണ്ടോ, അതോ, മീന്‍ പിടുത്തിതില്‍ ഒതുങ്ങിപ്പോകുകയാണോ?

ഒരിക്കല്‍ വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥനയ്ക്ക് സമ്മേളിച്ച ജനാവലിയോട് പാപ്പാ ഫ്രാന്‍സിസ് ചോദിച്ചു. നിങ്ങള്‍ ധര്‍മ്മം കൊടുക്കാറുണ്ടോ? ജനം ആര്‍ത്തു പറഞ്ഞു, കൊടുക്കാറുണ്ട്. ആരാ, ഇന്ന് ധര്‍മ്മംകൊടുക്കാത്തത്. ചുറ്റിനും ധര്‍മ്മക്കാരല്ലേ?!  ഉടനെ അടുത്ത ചോദ്യം, ധര്‍മ്മുകൊടുക്കുമ്പോള്‍ നിങ്ങള്‍ ധര്‍മ്മക്കാരന്‍റെ കണ്ണില്‍ നോക്കിയിട്ടുണ്ടോ? ആരും മിണ്ടുന്നില്ല. Total Silence! സമ്പൂര്‍ണ്ണ നിശ്ശബ്ദത! നമുക്കുപോലും ഒന്നും പറയാന്‍ പറ്റില്ല. നാം ഒരു ധര്‍മ്മക്കാരനെയും ചൊവ്വെനേരെ മുഖത്ത് നോക്കാറില്ല. അപ്പോള്‍ അടുത്ത ചോദ്യം, ധര്‍മ്മം കൊടുക്കുമ്പോള്‍ നാം ധര്‍മ്മക്കാരന്‍റെ കൈയ്യേല്‍ തൊട്ടിട്ടുണ്ടോ? വീണ്ടും നിശ്ശബ്ദത! അടുത്തത് പാപ്പായുടെ പ്രസ്താവനയായിരുന്നു, നിങ്ങള്‍ സ്പര്‍ശിക്കാന്‍ മറുന്നുപോകുന്ന ധര്‍മ്മക്കാരന്‍റെ കരം ക്രിസ്തുവിന്‍റെ ശരീരമാണ്. ക്രിസ്തുവിന്‍റെ ശരീരമാണ്! ക്രിസ്തുവിന്‍റെ ശരീരമെന്നു പറയുന്നത് പരിശുദ്ധ കര്‍ബ്ബാനയെന്നല്ല, തൊടാന്‍ മറന്നുപോകുന്ന അല്ലെങ്കില്‍ തൊടാന്‍ മടിക്കുന്ന ധര്‍മ്മക്കാരന്‍റെ കരമാണ്യ എന്നു പറഞ്ഞാല്‍ ചെറിയൊരു പ്രവൃത്തിപോലും ധര്‍മ്മകൊടുക്കുക എന്നൊരു ചെറിയ പ്രവൃത്തിയില്‍പ്പോലും കരുണ, സ്നേഹം അതു കലര്‍ത്തുക. കലര്‍ത്തുമ്പോള്‍ സംഭവിക്കുന്നത് നിങ്ങള്‍ മനുഷ്യരെ പിടിക്കുക എന്ന ശിഷ്യത്വത്തിന്‍റെ വലിയ ധര്‍മ്മത്തിലേയ്ക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയേ, അങ്ങ് എന്നെ വിളിച്ച് അങ്ങയുടെ കൂടെ ആക്കിയിരിക്കുന്നത്, മനുഷ്യരെ പിടിക്കുന്നവര്‍ ആക്കുന്നതിനാണ്. അതിനുള്ള വഴി അങ്ങു തന്നെയാണ് ജീവിതത്തിലൂടെ കാണിച്ചു തന്നിട്ടുള്ളത്. അങ്ങേ വാക്കും പ്രവൃത്തിയും... അവയിലൂടെ, അത് സ്നേഹംനിറഞ്ഞതും കരുണ നിറഞ്ഞതുമായി കണ്ടു മുട്ടുന്നവരുടെ ജീവിതത്തിലേയ്ക്കും ഹൃദയത്തിലേയ്ക്കും കടന്നു ചെല്ലുന്നതുപോലെ, എന്‍റെ വാക്കും പ്രവൃത്തിയും കരുണ്യവും സ്നേഹവുംകൊണ്ടു നിറയ്ക്കണമേ!  അങ്ങനെ കണ്ടു മുട്ടുന്നവരിലേയ്ക്കൊക്കെ അങ്ങേ സ്നേഹവുമായി കടന്നുചെല്ലാനുള്ള കൃപ എനിക്കു തരണമേ! മീന്‍പിടുത്തത്തില്‍ ശ്രദ്ധിക്കാതെ..., അതിലേയ്ക്കു ജീവിതെ കേന്ദ്രീകരിക്കാതെ.. ഈ ലോകത്തിന്‍റെ സമ്പന്നതകളിലേയ്ക്ക് കേന്ദ്രീകരിക്കാതെ..., മനുഷ്യഹൃദയങ്ങളിലേയ്ക്ക് അങ്ങേ കരുണയുമായി കടന്നുചെല്ലാനുള്ള വിളി തരിച്ചറിയാന്‍ ഈശോയേ, എന്നെ അനുവദിക്കേണമേ! അങ്ങു തന്നെ അതിനുള്ള കൃപ എനിക്ക് തരണമേ! ആമേന്‍!!         








All the contents on this site are copyrighted ©.