2017-01-21 08:34:00

ഐക്യത്തിന്‍റെ സംഗീതവുമായി വത്തിക്കാനില്‍ സഭൈക്യവാരസമാപനം


സഭൈക്യവാരസമാപനവേളയില്‍ ഐക്യത്തിന്‍റെ കാഹളമുയര്‍ത്തി വത്തിക്കാനിലെ പൊന്തിഫിക്കല്‍ ഗായകസംഘവും ലണ്ടനില്‍നിന്നെത്തുന്ന വെസ്റ്റ് മിനിസ്റ്റര്‍ ആബിയിലെ ആംഗ്ലിക്കന്‍ ഗായകസംഘവും ഒന്നിക്കുന്ന സംഗീതനിശ.

 2017 ജനുവരി 24-ന് പ്രാദേശികസമയം വൈകുന്നേരം എട്ടുമണിക്ക് റോമിലെ സെന്‍റ് ജോണ്‍ ലാറ്ററന്‍ ദേവാലയത്തിലാണ് വത്തിക്കാനിലെ പൊന്തിഫിക്കല്‍ ഗായകസംഘവും ലണ്ടനില്‍നിന്നുള്ള വെസ്റ്റ്മി നിസ്റ്റര്‍ ആബിയിലെ ആംഗ്ലിക്കന്‍ ഗായകസംഘവും ഒന്നിച്ച് സംഗീതപരിപാടി അവതരിപ്പിക്കുന്നത്.  

സഭൈക്യപ്രോത്സാഹനാര്‍ഥമുള്ള ഈ പരിപാടി, കലാപരമായി മൂല്യവത്തായതും അന്താരാഷ്ട്രപ്രസക്തിയുള്ളതുമായ സംഗീത പാരമ്പര്യങ്ങളുടെ ആഴങ്ങളനുഭവിക്കാനുള്ള ഒരവസരമാണ് എന്നത് ശ്രദ്ധേയമാണ്. പിറ്റേന്ന് ജനുവരി 25-ന് വൈകിട്ട് 5.30-ന് ഫ്രാന്‍സീസ് പാപ്പാ നയിക്കുന്ന സായാഹ്ന പ്രാര്‍ഥനയിലും ഇരു ഗായകസംഘങ്ങളും ഒരുമിച്ചു സംഗീതശുശ്രൂഷ നയിക്കുന്നതാണ് എന്ന് വത്തിക്കാന്‍ വാര്‍ത്താകാര്യാലയം അറിയിച്ചു. 








All the contents on this site are copyrighted ©.