2017-01-19 09:44:00

ഡോമിനിക്കന്‍ സഭാസ്ഥാപനത്തിന്‍റെ 800-Ɔ൦ വാര്‍ഷികാചരണം


ഡോമിനിക്കന്‍ സന്ന്യസസഭാ സ്ഥാപിനത്തിന്‍റെ 800-Ɔ൦ വാര്‍ഷികാചരണവും രാജ്യാന്തര സംഗമവും റോമില്‍.  സമാപനദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് അവര്‍ക്കൊപ്പം സമൂഹബലിയര്‍പ്പിച്ച് സന്ദേശം നല്ക്കും. 

12-Ɔ൦ നൂറ്റാണ്ടില്‍ വിശുദ്ധ ഡോമിനിക്ക് സ്ഥാപിച്ച വചനപ്രഭാഷകരായ സന്ന്യാസിമാരും, സന്ന്യാസിനികളും സഹോദരങ്ങളും, അല്‍മായരും ഉള്‍പ്പെടുന്ന കുടുംബമാണ് (Order of Preaches of St. Dominic- OP)  സ്ഥാപനത്തിന്‍റെ 800-Ɔ൦ വാര്‍ഷികം ആചരിക്കുന്നത്.

വിശുദ്ധ തോമസ് അക്വീനസിന്‍റെ നാമത്തില്‍ റോമിലുള്ള ആഞ്ചെലിക്കും യൂണിവേഴ്സിറ്റിയില്‍ ജനുവരി 17-ചൊവ്വാഴ്ച മുതല്‍ 21-ശനിയാഴ്ചവരെയാണ് 500-ല്‍ അധികം സഭാപ്രതിനിധകള്‍ പങ്കെടുക്കുന്ന രാജ്യാന്തര സംഗമം നടക്കുന്നത്. സമാപനദിനമായ ജനുവരി 21-Ɔ൦ തിയതി ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് റോമിലെ ലാറ്ററന്‍ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസ് സമ്മേളനത്തിലെ സഭാ പ്രതിനിധികള്‍ക്കൊപ്പം സമൂഹബലിയര്‍പ്പിച്ച് സന്ദേശം നല്കും.

സ്ഥാപകനായ വിശുദ്ധ ഡോമിനിക്ക് 8 ശതാബ്ദങ്ങള്‍ക്കുമുന്‍പ് കൈമാറിയ ക്രിസ്തുവിന്‍റെ സുവിശേഷ പ്രഭാഷകരാകാനുള്ള സഭാംഗങ്ങളുടെ ദൗത്യവും സിദ്ധിയും നവീകരിച്ചുകൊണ്ട്, സ്ഥാനപത്തിന്‍റെ അസ്തിത്വം കാലികമായി പുനര്‍ദൃഢപ്പെടുത്തുകയാണ് ഈ സമ്മേളനത്തിന്‍റെ ലക്ഷ്യം. 

സഭയിലെ രാജ്യാന്തര പ്രതിനിധികളുടെ ഒരു മാസക്കാലത്തോളം നീണ്ട പരിചിന്തനത്തിനും പഠനങ്ങള്‍ക്കും അവസാനം സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന 5 ദിവസത്തെ രാജ്യാന്തര സമ്മേളനത്തിന്‍റെ ലക്ഷ്യങ്ങള്‍ സഭയുടെ വക്താവും സംഘടക സമിതിയംഗവുമായ, ഫാദര്‍ ബ്രൂണോ കദോരെ പ്രസ്താവനയിലൂടെ വിവരിച്ചു.  സന്ന്യാസസഭയെ നവീകരിക്കുക, മൗലികമായ വചനപ്രഭാഷണ ദൗത്യത്തെ നവീകരിച്ച് ഇനിയും പ്രചരിപ്പിക്കുക, അങ്ങനെ ആഗോളസഭയുടെ പ്രബോധനദൗത്യത്തില്‍ കൂടുതല്‍ പങ്കുകാരാകുക, ആഗോളസഭയുടെ ആനുകാലികമായ പ്രവര്‍ത്തനങ്ങള്‍ കുടുംബങ്ങളെ കേന്ദ്രീകരിച്ചാകുമ്പോള്‍ ഡോമിനിക്കന്‍ കുടുംബം ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്നു പഠിക്കുക, എന്നിവ ഈ കോണ്‍ഗ്രസിന്‍റെ പഠനവിഷയങ്ങളാണെന്ന് ഫാദര്‍ ‍കദോരെ വ്യക്തമാക്കി.








All the contents on this site are copyrighted ©.