2017-01-17 15:46:00

ബിഷ്ക്കെക്ക് വിമാനാപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പാപ്പായുടെ ടെലഗ്രാം


2017 ജനുവരി 16, തിങ്കളാഴ്ച കിര്‍ജിസ്ഥാനിലെ ബിഷ്ക്കെക്കിലുണ്ടായ വിമാനദുരന്തത്തില്‍, തന്‍റെ അഗാധദുഃഖം അറിയിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ ടെലഗ്രാം അയച്ചു.  വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി, കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ വഴി അയച്ച ഈ ടെലഗ്രാമിലൂടെ, ബിഷ്ക്കെക്കിനു സമീപമുണ്ടായ വിമാനദുരന്തത്തെക്കുറിച്ച് അതീവദുഃഖത്തോടെ ശ്രവിച്ച പാപ്പാ, തങ്ങളുടെ പ്രിയപ്പെ ട്ടവരെ നഷ്ടപ്പെട്ടതില്‍ വിലപിക്കുന്നവരെ തന്‍റെ അനുശോചനം അറിയിക്കുന്നുവെന്നും മരിച്ചവരുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നുവെന്നും ഒപ്പം, ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ദേശത്തിനുമുഴുവന്‍ ശക്തിയും ആശ്വാസവും പകരുന്നതിനു ദൈവാനുഗ്രഹം യാചിക്കുകയും ചെയ്യുന്നുവെന്ന് അറിയിച്ചു.

ബോയിങ് 747 എന്ന തുര്‍ക്കിയുടെ ചരക്കുവിമാനമാണ് കിര്‍ഗിസ്ഥാന്‍റെ തലസ്ഥാനമായ ബിഷ്ക്കെക്കിലെ മനാസ് വിമാനത്താവളത്തിനടുത്തുള്ള ഗ്രാമത്തില്‍ തിങ്കളാഴ്ച രാവിലെ തകര്‍ന്നു വീണത്.  വിമാനത്തിലുണ്ടായിരുന്ന നാലു ജീവനക്കാരും വിമാനം തകര്‍ന്നു വീണ സ്ഥലത്തുണ്ടായിരുന്ന ഗ്രാമീണരുമുള്‍പ്പെടെ 37 പേര്‍ കൊല്ലപ്പെട്ടു. സംഭവം അറിഞ്ഞ ഉടനെ, ജനുവരി 16-ന് ഉച്ചകഴിഞ്ഞ് ഈ ദുരന്തത്തില്‍ തന്‍റെ ദുഃഖമറിയിച്ചുകൊണ്ട് പാപ്പാ ടെലഗ്രാം ചെയ്യുകയായിരുന്നു.








All the contents on this site are copyrighted ©.