2017-01-14 13:49:00

വൈദികന്‍ തോമസ് തറയില്‍-ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായമെത്രാന്‍


ചങ്ങനാശ്ശേരി അതിരൂപതാംഗമായ വൈദികന്‍ തോമസ് തറയില്‍ പ്രസ്തുത രൂപതയുടെ സഹായമെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു.

ഫ്രാന്‍സീസ് പാപ്പായുടെ മുന്‍കൂര്‍ സമ്മതത്തോടെ, പൗരസ്ത്യസഭയുടെ കാനോന്‍ നിയമാനുസൃതം സീറോമലബാര്‍ ആര്‍ക്കിഎപ്പ്സ്ക്കോപ്പല്‍ സഭയുടെ മെത്രാന്മാരുടെ സിനഡാണ് അദ്ദേഹത്തെ തല്‍സ്ഥാനത്തേക്കു തിരഞ്ഞെടുത്തത്.

ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് ആദ്യമായിട്ടാണ് ഒരു സഹായമെത്രാനെ ലഭിച്ചിരിക്കുന്നത്.

നിയുക്ത സഹായമെത്രാന്‍ മാര്‍ തോമസ് (ടോമി) തറയില്‍ ചങ്ങനാശ്ശേരിയില്‍ 1972 ഫെബ്രുവരി 2ന് ജനിച്ചു. വടവാത്തൂരിലെ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലായിരുന്നു അദ്ദേഹം വൈദിക പഠനം പൂര്‍ത്തിയാക്കിയത്. രണ്ടായിരാമാണ്ട് ജനുവരി ഒന്നിന് പൗരോഹിത്യം സ്വീകരിച്ച നിയുക്തമെത്രാന്‍ മാര്‍ തോമസ് തറയില്‍ പിന്നീട് റോമിലെ ഗ്രിഗോറിയന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്ന് മനശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി.  ചങ്ങനാശ്ശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്‍റെ സെക്രട്ടറി, സെമിനാരികളിലും വിവിധ സ്ഥാപനങ്ങളിലും അദ്ധ്യാപകന്‍ എന്നീ നിലകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ദനഹാലയ പരിശീലന കേന്ദ്രത്തിന്‍റെ (DHANAHALAYA INSTITUTE OF FORMATION) മേധാവിയായിരിക്കെയാണ് സഹായമെത്രാനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.








All the contents on this site are copyrighted ©.