റോമാ നഗരപ്രാന്തത്തിലല് സേത്തെവീല്ലെ (Setteville) എന്ന സ്ഥലത്തെ ദൈവമാതാവിന്റെ നാമത്തിലുള്ള ചെറിയ ഇടവകയിലേയ്ക്കാണ് (St. Mary’s Church Setteville) പാപ്പാ ഫ്രാന്‍സിസിന്റെ ഇടയസന്ദര്‍ശനം. കാരുണ്യത്തിന്റെ ജൂബിലി വര്‍ഷവുമായി ബന്ധപ്പെട്ട് നിറുത്തിവച്ചിരിക്കുന്ന ഇടയസന്ദര്ശനങ്ങളാണ് ഇതോടെ പുനരാരംഭിക്കുന്നത്.
ജനുവരി 15, ഞായറാഴ്ച വൈകുന്നേരം 4-മണിക്ക് ഇടവകയിലെത്തുന്ന പാപ്പാ ജനങ്ങള്‍ക്കൊപ്പം പാപ്പാ ദിവ്യബലിയര്‍പ്പിക്കും. ജനുവരി 11-Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് സ്ഥലത്തെ വികാരി, ഫാദര്‍ ലൂയിജി തെദോള്‍ദി വിവരങ്ങള്‍ അറിയിച്ചത്.
രണ്ടായിരാമാണ്ട് ജൂബിലിവര്ഷത്തില് സ്ഥാപിതമായ റോമാരൂപതയിലെ ഈ ഇടവകയില്‍ 6000-ത്തോളം അംഗങ്ങളുണ്ട്. ശരാശരി 13-നും 18-നും ഇടയ്ക്ക് വയസ്സു പ്രായമുള്ള 130-ല്‍ അധികം യുവജനങ്ങള്‍ പങ്കെടുക്കുന്ന അനുദിനം വൈകുന്നേരം സമ്മേളിക്കുന്ന കായിക വിനോദ സൗകര്യങ്ങളുള്ള യുവജനകേന്ദ്രം ഇടവയ്ക്കുണ്ട്. അള്ത്താരക്കുട്ടികളുടെ സഖ്യത്തെ കൂടാതെ, പാദ്രെ പിയോ പ്രാര്‍ത്ഥനാഗ്രൂപ്പ്, കുട്ടികളുടെ ജ്ഞാനസ്നത്തിന് ഒരുക്കുന്ന ദമ്പതിമാര്‍, 8 അടിസ്ഥാന ക്രിസ്ത്യന്‍ കൂട്ടായ്മ, മതബോധനാദ്ധ്യാപകര്‍, സ്കൗട്സ് എന്നിവകൊണ്ട് ഇടവക സജീവമാണ്. ഫാദര്‍ തെദോള്‍ദി അഭിമുഖത്തില്‍ വ്യക്തമാക്കി.
‘സ്ലിറോസിസ്’ തളര്‍ത്തിയ ഇടവകയിലെ സഹവികാരി, ഫാദര്‍ ജോസഫ് ബെര്ണര്ദീനോയെ (47) കാണാനും ആശ്വസിപ്പിക്കാനുമുള്ള അവസരമായും ഈ സന്ദര്‍ശനത്തെ പാപ്പാ കാണുന്നുണ്ട്. ഇടവകയിലെ യുവജനങ്ങള്‍ക്കൊപ്പം നടത്തിയ ഉല്ലാസയാത്രയിലെ വീഴ്ചയിലാണ് തീക്ഷ്ണമതിയും യുവാക്കളുടെ സുഹൃത്തുമായിരുന്ന അദ്ദേഹം രോഗഗ്രസ്ഥനായത്. ഇടവക്കാര് തന്നെയാണ് അദ്ദേഹത്തെ ഇന്നും പരിചരിക്കുന്നത്.
ഇടവകയിലെ 6000-ത്തോളം വരുന്ന സാധാരണക്കാരായ ജനങ്ങള്‍ പാപ്പായുടെ സന്ദര്‍ശനവാര്‍ത്ത ആശ്ചര്യത്തോടും ഒപ്പം ആനന്ദത്തോടുംകൂടിയാണ് സ്വീകരിച്ചത്. തങ്ങള്‍ അതിയായ ആവേശത്തോടെ ഒരുങ്ങുകയാണെന്നും ഫാദര്‍ തെദോള്‍ദി അഭിമുഖത്തില്‍ അറിയിച്ചു.
All the contents on this site are copyrighted ©. |