2017-01-05 16:05:00

പ്രാവര്‍ത്തികമാക്കേണ്ട സ്നേഹവും അഹിംസയും പാപ്പായുടെ ‘ട്വിറ്റര്‍’


പാപ്പാ ഫ്രാന്‍സിസിന്‍റെ ഇന്നത്തെ ‘ട്വിറ്റര്‍’ സ്നേഹവും അഹിംസയും കൂട്ടിയിണക്കുന്നു.

"നമ്മുടെ പരസ്പര ബന്ധങ്ങളില്‍ സ്നേഹവും അഹിംസയും പ്രേരകശക്തിയാവട്ടെ!"

@pontifex എന്ന ഹാന്‍ഡിലില്‍ ജനുവരി 5-Ɔ൦ തിയതി വ്യാഴാഴ്ച ഇങ്ങനെയാണ് ‘ട്വിറ്ററി’ല്‍ പാപ്പാ ഫ്രാന്‍സിസ് ചിന്ത കണ്ണിചേര്‍ത്തത്.   2017-മാണ്ടിലേയ്ക്ക് നല്കിയ ലോകസമാധാന സന്ദേശത്തില്‍നിന്നും അടര്‍ത്തെയുത്തതാണ് ഈ ‘ട്വിറ്റ്’ !

ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ചുഗീസ്, ഫ്രെഞ്ച്, ജര്‍മ്മന്‍, ലാറ്റിന്‍, പോലിഷ്, അറിബി എന്നിങ്ങനെ 9 ഭാഷകളിലെ പാപ്പായുടെ ട്വിറ്റര്‍ സന്ദേശം ചുവടെ ചേര്‍ക്കുന്നു:

May charity and nonviolence govern how we treat each other.

Che siano la carità e la nonviolenza a guidare il modo in cui ci trattiamo gli uni gli altri.

Que la caridad y la no violencia guíen el modo en que nos tratamos los unos a los otros.

Sejam a caridade e a não-violência a guiar o modo como nos tratamos uns aos outros.

May charity and nonviolence govern how we treat each other.

Que ce soient la charité et la non-violence qui guident la manière dont nous nous traitons les uns les autres.

Möge unsere Art, miteinander umzugehen, von Liebe und Gewaltfreiheit geleitet sein.

In aliis tractandis semper adsint caritas et mansuetudo.

Niech miłość i wyrzeczenie się przemocy inspirują sposób, w jaki traktujemy siebie nawzajem.

ليقُد المحبّة واللاعنف الأسلوب الذي به نُعامل بعضنا البعض.

അഹിംസാമര്‍ഗ്ഗത്തില്‍ സ്നേഹമുണ്ട്:

അഹിംസാമാര്‍ഗ്ഗം നീചമായ കീഴടങ്ങലല്ല അത് അലസതയോ നിസംഗതയോ അല്ല. അക്രമത്തെ  ക്ഷമയും സ്നേഹവുംകൊണ്ട് വെല്ലുന്ന ശക്തിയാണ് അഹിംസ! നോബല്‍ സമ്മാന സ്വീകരണവേദിയില്‍ 1997-ല്‍ മദര്‍‍ തെരേസ അഹിംസയുടെ കര്‍മ്മബദ്ധമായ ചിന്തകളാണ് പങ്കുവച്ചത്. “കുടുംബങ്ങളിലെ സമാധാനം പുനഃസ്ഥാപിക്കാന്‍ വിനാശകരമാകുന്ന തോക്കോ ബോംബോ നമുക്ക് ആവശ്യമില്ല. കുടുംബത്തില്‍ നാം ഒത്തുചേരുകയും, പരസ്പരം ക്ഷമിക്കുകയും സ്നേഹിക്കുകയുമാണ് വേണ്ടത്. അങ്ങനെ തിന്മയെ നമുക്ക് കീഴടക്കാം. ലോകത്തുള്ള തിന്മയെ കീഴടക്കാന്‍ അഹിംസയുടെ വഴികള്‍ക്ക് കരുത്തുണ്ട്.”  “ആയുധങ്ങളുടെ ശക്തി വഞ്ചനാത്മകമാണ്. ആയുധവിപണനം നടത്തി ചിലര്‍ ലാഭംകൊയ്യുമ്പോള്‍ സജീവമായ അഹിംസാ രാഷ്ട്രീയ ശൈലിയിലൂടെ പടിപടിയായി ആദ്യം ഒരാള്‍ക്കും, പിന്നെ മറ്റുള്ളവര്‍ക്കുമായി ജീവന്‍ സമര്‍പ്പിക്കുവാനും മുറിപ്പെട്ട ലോകത്തെ സുഖപ്പെടുത്തുവാനും ശ്രമിക്കുന്ന സ്നേഹമുള്ള  നന്മയുടെയും സമാധാനത്തിന്‍റെയും പ്രയോക്താക്കള്‍ ലോകത്തു ധാരാളമുണ്ട്.”  മദര്‍ തെരേസ ഇക്കാലഘട്ടത്തിന് കാരുണ്യത്തിന്‍റെ പ്രതിബിംബമാണ്!

2016-ലെ സെപ്തംബറില്‍, അമ്മയെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയതില്‍ അതിയായി സന്തോഷിക്കുന്നു. ഏവര്‍ക്കും, വിശിഷ്യാ പാവങ്ങള്‍ക്കായുള്ള അമ്മയുടെ ലഭ്യത പ്രശംസാര്‍ഹമാണ്.  പിറവിയെടുക്കാത്തതും, പരിത്യക്തവും അനാഥമാക്കപ്പെട്ടതുമായ മനുഷ്യജീവനോടുള്ള ആദരവും അതിന്‍റെ സംരക്ഷണവും ആര്‍ദ്രമാണ്. വഴിയോരങ്ങളില്‍ മരിക്കാന്‍ കിടക്കുന്നവരില്‍പ്പോലും ദൈവികമായ അന്തസ്സു കണ്ട്, ആ അമ്മ കുമ്പിട്ട് അവരെ സ്നേഹത്തോടെ പരിചരിക്കുമായിരുന്നു. ലോകത്ത് ഇന്നുള്ള ആവിഷ്കൃതമായ ദാരിദ്ര്യത്തിന്‍റെ രൂക്ഷത മനസ്സിലാക്കിക്കൊടുക്കാന്‍ സമൂഹിക കുറ്റകൃത്യങ്ങള്‍ക്കെതിരെ അധികാരികളുടെ മുന്നില്‍ അവര്‍ ശബ്ദമുയര്‍ത്തി. മനുഷ്യയാതനകളില്‍ പങ്കുചേരാനും, മുറിപ്പെട്ടവരെ തൊട്ടു സുഖപ്പെടുത്താനും, അവരുടെ തകര്‍ന്ന ജീവിതങ്ങള്‍ക്ക് സൗഖ്യംപകരാനും ആയിരങ്ങളും പതിനായിരങ്ങളും മദറിനെ അനുഗമിക്കുകയും, ആ പ്രേഷിതദൗത്യത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ക്രിയാത്മകമായി പ്രതികരിക്കുകയുംചെയ്യുന്നു.

 








All the contents on this site are copyrighted ©.