2017-01-04 19:10:00

ക്രിസ്തുവിന്‍റെ അഹിംസാരീതി പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’


“യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ക്രിസ്തു ശിഷ്യര്‍ അവിടുത്തെ അഹിംസാമാര്‍ഗ്ഗത്തില്‍ ചരിക്കുന്നവരാണ്!”

പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച, അഹിംസയാണ് സമാധാനത്തിന് ആധാരം എന്ന 2017-Ɔമാണ്ടിലെ വിശ്വശാന്തിദിന സന്ദേശം പ്രതിപാതിക്കുന്ന സുവിശേഷത്തിലെ അംഹിംസാമാര്‍ഗ്ഗത്തെ സംബന്ധിച്ചാണ് ജനുവരി 4-‍Ɔ൦ തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് ട്വിറ്ററില്‍ സന്ദേശം കണ്ണിചേര്‍ത്തത്.

ഒന്‍പതു ഭാഷകളില്‍ @pontifex  എന്ന ഹാന്‍ഡിലിലാണ് പാപ്പാ ഫ്രാന്‍സിസ് ജീവല്‍ബന്ധിയായ സാരോപദേശങ്ങള്‍ കണ്ണിചേര്‍ക്കുന്നത്.

To be true followers of Jesus today also includes embracing his teaching about nonviolence.

أن نكون تلاميذ حقيقيين ليسوع اليوم يعني أن نتّبع أيضًا اقتراحه للاعنف

Veri Christi discipuli cum simus, oportet nullam cuiquam faciamus vim.

Être aujourd’hui de vrais disciples de Jésus signifie adhérer également à sa proposition de non-violence.

Wahre Jünger Jesu zu sein bedeutet heute, auch seinem Vorschlag der Gewaltfreiheit nachzukommen.

Essere veri discepoli di Gesù oggi significa aderire anche alla sua proposta di nonviolenza.

Ser hoy verdaderos discípulos de Jesús significa también aceptar su propuesta de no violencia.

Ser verdadeiro discípulo de Jesus significa aderir também à sua proposta de não-violência.

Być prawdziwymi uczniami Jezusa dziś oznacza także przyjąć Jego propozycję wyrzeczenia się przemocy.

സുവിശേഷത്തിലെ അംഹിംസാമാര്‍ഗ്ഗം :  

പ്രക്ഷുബ്ധവും അക്രമാസക്തവുമായ കാലഘട്ടത്തിലാണ് യേശു ജീവിച്ചത്. എങ്കിലും അക്രമവും സമാധാനവും സന്ധിക്കുന്ന യഥാര്‍ത്ഥ യുദ്ധഭൂമി മാനവഹൃദയമാണെന്ന് അവിടുന്നു പഠിപ്പിക്കുന്നു. കാരണം, “തിന്മ ഉടലെടുക്കുന്നത് മനുഷ്യന്‍റെ ഹൃദയത്തില്‍നിന്നാണ്.” (മര്‍ക്കോസ് 7, 21). പക്ഷെ, ഈ സാഹചര്യത്തിലും ക്രിസ്തുവിന്‍റെ സന്ദേശം ഒരു ക്രിയാത്മകമായ സമീപനമാണ് മുന്നോട്ടുവയ്ക്കുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുകയും സകലരോടും ക്ഷമിക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ കലവറയില്ലാത്തെ സ്നേഹം അവിടുന്ന് അസന്നിഗ്ദ്ധമായ ഭാഷയില്‍ പ്രഘോഷിച്ചു.

ശത്രുക്കളോട് ക്ഷമിക്കുവാനും (മത്തായി 5, 44), ഒരു കരണത്ത് അടിക്കുന്നവന് മറ്റേതും കാണിച്ചുകൊടുക്കാനും അവിടുന്നു ശിഷ്യന്മാരെ പഠിപ്പിച്ചു (മത്തായി 5, 39). വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ കല്ലെറിഞ്ഞവരെക്കൊണ്ട്, കല്ലുകള്‍ അവിടുന്ന് താഴെ ഇടീപ്പിച്ചു (യോഹന്നാന്‍ 8, 1-11). തന്‍റെ മരണത്തിന്‍റെ തലേരാത്രിയില്‍ പത്രോസ്ലീഹ പ്രതിയോഗികള്‍ക്കെതിരെ വാള്‍ ഉയര്‍ത്തിയപ്പോള്‍ അതും അവിടുന്ന് ഉറയില്‍ ഇടീപ്പിച്ചു (മത്തായി 26, 52). അങ്ങനെ ക്രിസ്തുതന്നെ അഹിംസയുടെ പാത തെളിയിച്ചിട്ടുണ്ട്. അവസാനം, കുരിശുമരണത്തോളം അവിടുന്ന് ആ വഴിയേ ചരിക്കുകയും, നമ്മുടെ സമാധാനമാകുകയും. ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയുംചെയ്തു (എഫേസോസ് 2, 14-16). ക്രിസ്തുവിന്‍റെ സദ്വാര്‍ത്ത സ്വീകരിക്കുന്നവര്‍ തങ്ങളിലെ അതിക്രമങ്ങള്‍ അംഗീകരിക്കുകയും, ദൈവികകാരുണ്യത്താല്‍ സൗഖ്യപ്പെട്ട്, അനുരഞ്ജനത്തിന്‍റെ ഉപകരണങ്ങളായി മാറുകയുംചെയ്യുന്നു. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് പറയുന്നത്, “സമാധാനം ആശംസിക്കുന്നവരുടെ ഹൃദയത്തില്‍ ആദ്യം സമാധാനമുണ്ടെന്ന് ഉറപ്പുവരുത്തണം.”           

അഹിംസയെക്കുറിച്ചു ക്രിസ്തു പ്രബോധിപ്പിക്കുന്നത് അവിടുത്തെ ശിഷ്യന്മാര്‍ ആശ്ലേഷിക്കേണ്ടതാണ്. എന്‍റെ മുന്‍ഗാമി പാപ്പാ ബനഡിക്ട് 16-Ɔമന്‍ പറയുന്നത്, “അഹിംസയുടെ പ്രബോധനം യഥാര്‍ത്ഥവും ജീവിക്കേണ്ടതുമാണ്. കാരണം, ഇന്ന് ലോകത്ത് അത്രത്തോളം അതിക്രമങ്ങളും അനീതിയും നിലനില്ക്കുന്നുണ്ട്. എന്നാല്‍ ‘അധികമായ’ അല്ലെങ്കില്‍ ‘അതിരുകളില്ലാത്ത’ സ്നേഹംകൊണ്ടും നന്മകൊണ്ടും മാത്രമേ അക്രമത്തെ മറികടക്കാനാകൂ!”   അധികമായതും, അതിരുകളില്ലാത്തതുമെന്ന് ഇവിടെ പറയുന്ന സ്നേഹം ദൈവികമാണ്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അഹിംസ വെറും പെരുമാറ്റച്ചട്ടമോ തന്ത്രമോ അല്ല. അത് അസ്തിത്വത്തിന്‍റെ ഭാഗമാണ്. ദൈവസ്നേഹത്തെക്കുറിച്ചും ദൈവികശക്തിയെക്കുറിച്ചും ബോധ്യമുള്ളൊരാള്‍ക്ക് തിന്മയെ സ്നേഹത്തിന്‍റെയും സത്യത്തിന്‍റെയും വഴിയില്‍ നേരിടുന്നതില്‍ ഭീതിയുണ്ടാവില്ല. ശത്രുസ്നേഹം ‘മൗലികമായ ക്രൈസ്തവ വിപ്ലവത്തിന്‍റെ കാതലാണ്. സുവിശേഷം കല്പിക്കുന്ന ശത്രുസ്നേഹം (ലൂക്ക 6, 27) അഹിംസയുടെ മഹാപ്രമാണംതന്നെയാണ് (Magna Carta). അത് തിന്മയ്ക്ക് കീഴ്പ്പെടാതെ, തിന്മയ്ക്കു പകരം നന്മചെയ്യുന്നു (റോമ. 12, 17-21), അങ്ങനെ അനീതിയുടെ ചങ്ങല തകര്‍ക്കപ്പെടുന്നു.  








All the contents on this site are copyrighted ©.