2017-01-02 18:41:00

‘പെഴ്സ്’ സമ്മാനിച്ച ഗ്യാബിയോടു പാപ്പാ കാണിച്ച വാത്സല്യം


ഡിസംബര്‍ 24, ക്രിസ്തുമസ് രാത്രി – വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അകത്ത് പിന്‍ഭാഗത്തുള്ള പുല്‍ക്കൂട്ടിലേയ്ക്കാണ് പാപ്പായും പത്തുകുട്ടികളും പ്രദക്ഷിണമായി എത്തിയത്. ഉണ്ണിയെ പുല്‍ക്കൂട്ടില്‍ കിടത്തി ധൂപാര്‍ച്ചനയും പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും കഴിഞ്ഞപ്പോള്‍ മുഖ്യകാര്യക്രമി  (Master of Ceremony) എല്ലാവര്‍ക്കും നന്ദിപറഞ്ഞു. ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. പാപ്പാ ഫ്രാന്‍സിസിന്‍റെ 80-Ɔ൦ പിറന്നാള്‍ ഡിസംബര്‍ 17-ന് കഴിഞ്ഞെങ്കിലും തുടര്‍ന്നും പ്രാര്‍ത്ഥിക്കണമെന്ന് പൊതുവായി എല്ലാവരെയും അനുസ്മരിപ്പിച്ചു.

“പാപ്പായുടെ 80-Ɔ൦ പിറന്നാളിന് ഇതെന്‍റെ കുഞ്ഞുസമ്മാനം!”  

“ഞാന്‍ പാപ്പായ്ക്കുവേണ്ടി എല്ലാദിവസവും പ്രാര്‍ത്ഥിക്കുന്നുണ്ട്!”

പുല്‍ക്കൂട്ടിലെ ഉണ്ണിക്ക് പുഷ്പാര്‍ച്ചന നടത്താന്‍ പാപ്പായ്ക്കൊപ്പം എത്തിയ 7 വയസ്സുകാരന്‍ ഗബ്രിയേല്‍ എന്ന മലയാളി ബാലന്‍ തന്‍റെ വെല്‍വെറ്റ് പെഴ്സും അതിലെ ചില്ലറയും പാപ്പായ്ക്ക് സമ്മാനമായി ഉടനെ നല്കികൊണ്ട് ഇങ്ങനെയാണ് ആശംസിച്ചത്. ചുറ്റും നിന്നുരുന്നവര്‍  ആശ്ചര്യപ്പെട്ടു. ഇറ്റാലിന്‍ ടെലിവിഷന്‍ ‘റായ്’  (RAI) കമന്‍റേറ്റര്‍ സ്റ്റുഡിയോയില്‍ ഇരുന്നു തല്‍ക്ഷണം പ്രതികരിച്ചു, “കാര്യക്രമിയുടെ മൈക്കിലൂടെയുള്ള അപ്രതീക്ഷിതമായ വിളിച്ചുപറയലിന് ഇതാ... നല്ല പ്രതികരണം!  പാപ്പായ്ക്ക് എന്തോ സമ്മാനം! ബ്രാവോ...! അവന്‍ മിടുക്കനാണ്..!

ലോകത്തുള്ള കുട്ടികളെക്കുറിച്ച് കരുതലുള്ള പാപ്പായുടെ സന്തോഷം പ്രകടമായിരുന്നു!   ആ കുഞ്ഞുസമ്മാനത്തിലെ വലിയ സ്നേഹം പാപ്പാ തിരിച്ചറിഞ്ഞു! ക്രിസ്തുമസ്നാളില്‍ ഗാബിയുടെ വീട്ടില്‍ പാപ്പാ ഫോണ്‍വിളിച്ചു നന്ദിപറഞ്ഞത്, റോമില്‍  ജീവിക്കുന്ന പാലയില്‍ അഗസ്റ്റിന്‍-ജോളി ദമ്പതികള്‍ക്കും, മകള്‍ മിക്കിക്കും വലിയ ക്രിസ്തുമസ്സ് സമ്മാനമായി!  

 “കുടിയേറ്റപ്രകൃയയിലെ വ്രണിതാക്കളും നിരാലംബരുമായ കുട്ടികള്‍…”

2017-ലെ വിപ്രവാസികളുടെ ആഗോളദിനത്തിനായി പാപ്പാ ഫ്രാന്‍സിസ് നല്കുന്ന സന്ദേശം കുട്ടികളെക്കുറിച്ചാണെന്നത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.

Link for full message in Malayalam :   

http://ml.radiovaticana.va/storico/2016/12/11/migrant_kids/1278338








All the contents on this site are copyrighted ©.