2016-12-31 12:58:00

മ്യന്മാറില്‍ സമാധാനത്തിനായി പ്രാര്‍ത്ഥനയും ഉപവാസവും


പ്രജാധിപത്യത്തിലേക്കു പ്രവേശിച്ചെങ്കിലും വര്‍ഗ്ഗീയലഹളയുടെ പിടിയിലമര്‍ന്നിരിക്കുന്ന മ്യന്മാറില്‍ സമാധാനം സംജാതമാകുന്നതിനായി ജനുവരി ഒന്നിന് മതാന്തര പ്രാര്‍ത്ഥനാഉപവാസദിനമായി ആചരിക്കുന്നു.

അന്നാട്ടിലെ യംഗോണ് അതിരൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ചാള്‍സ് മവുങ് ബൊയുടെ അഭ്യര്‍ത്ഥനയനുസരിച്ചാണ് ഈ ദിനാചരണം.

തിരുപ്പിറവിത്തിരുന്നാളിനു മുമ്പ് പുറപ്പെടുവിച്ച പുതുവത്സര സന്ദേശത്തിലൂടെയാണ് അദ്ദേഹം സമാധാനത്തിനായി പ്രാര്‍ത്ഥിക്കാനും ഉപവസിക്കാനും സകലമതസ്ഥരോടും അഭ്യര്‍ത്ഥിച്ചത്.

ബുദ്ധമതസ്ഥര്‍ ബഹുഭൂരിപക്ഷംവരുന്ന മ്യന്മാറില്‍ റൊഹീംഗ്യ ഇസ്ലാം ന്യൂനപക്ഷത്തിനെതിരായാണ് ആക്രമണങ്ങള്‍ അരങ്ങേറുന്നത്. 








All the contents on this site are copyrighted ©.