2016-12-25 19:59:00

‘പണമല്ലാതാക്കലും’ ആവിഷ്കൃത ദാരിദ്ര്യവും പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തയില്‍?


ക്രിസ്തുമസ്ദിനത്തില്‍ , ഡിസംബര്‍ 25-Ɔ൦ തിയതി ഞായറാഴ്ച രാവിലെ വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ‘ഊര്‍ബി എത് ഓര്‍ബി’ (Urbi et Orbi) ലോകത്തിനും നഗരത്തിനും എന്ന സന്ദേശത്തിന്‍റെ 7-Ɔമത്തെ ചിന്തയാണ് ചുവടെ ഉദ്ധരിക്കാം.

പാപ്പാ പൊതുവായി പറയുന്ന കാര്യങ്ങളില്‍ ജനങ്ങള്‍ ആഗോളതലത്തില്‍ നേരിടുന്ന പ്രതിസന്ധികളും ജീവിതക്ലേശങ്ങളും പ്രത്യക്ഷമായും പരോക്ഷമായും പരാമര്‍ശിക്കപ്പെടുന്നു. ഏഴാമത്തെ ചിന്തയില്‍  പറയുന്ന പ്രശ്നം ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതും, സാധാരണക്കാരെ ഞെക്കി‍ഞെരുക്കുന്നതുമായ പ്രധാനമന്ത്രി തുടങ്ങിവച്ച  ‘പണമല്ലാതാക്കുന്ന’ അല്ലെങ്കില്‍ ‘മിന്നല്‍  പണംവെളുപ്പിക്കല്‍’ പരിപാടിയാണോ?!     അല്ലെങ്കില്‍  നാ‌ട്ടിലെ ‘ആവിഷ്കൃത ദാരിദ്ര്യത്തെക്കുറിച്ചാണോ എന്നും  ചിന്തിച്ചുപോകാം!

പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തയുടെ പരിഭാഷ താഴെ....

7.  മറ്റു സാമൂഹിക പ്രതിന്ധകളില്‍

ദാരിദ്ര്യത്താല്‍ ക്ലേശിക്കുകയും, അതിക്രമങ്ങള്‍ക്ക് ഇരയാകുകയും ചെയ്യുന്ന പരിത്യക്തരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായ സഹോദരീ സഹോദരന്മാര്‍ക്ക് – വാക്കാല്‍ മാത്രമുള്ള സമാധാനമല്ല, മൂര്‍ത്തവും യഥാര്‍ത്ഥവുമായ സമാധാനം ആര്‍ജ്ജിക്കാനാവട്ടെ!

കുറച്ചുപേരുടെ സാമ്പത്തിക വ്യാമോഹം ജനിപ്പിക്കുന്ന പണത്തോടുള്ള ആര്‍ത്തിയും, ആരാധനയും സൃഷ്ടിക്കുന്ന സാമൂഹിക അടിമത്വത്തില്‍ ക്ലേശിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് സമാധാനവഴികള്‍ കണ്ടെത്താനാവട്ടെ! അനീതിയുടെയും പ്രതിസന്ധികളുടെയും ക്ലേശങ്ങള്‍ നിരന്തരമായി അനുഭവിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളെ അനുസ്മരിക്കുന്നു. അതുപോലെ സാമൂഹികവും സാമ്പത്തികവുമായ അസ്വാസ്ഥ്യം അനുഭവിക്കുകയും, ഭൂമികുലുക്കം പ്രകൃതിക്ഷോഭം എന്നിവയുടെ കെടുതികള്‍ അനുഭവിക്കുകയുംചെയ്യുന്ന ജനങ്ങള്‍ക്ക് സമാധാനം സംലബ്ധമാവട്ടെ!

ക്രിസ്തുമസ് ആശംസകള്‍...!  മിന്നല്‍ പണമല്ലാതാക്കല്‍ എത്രയും വേഗം ഫലപ്രാപ്തിയിലെത്തി സാധാരണക്കാരായ  ബഹുഭൂരിപക്ഷം ജനങ്ങള്‍ പരാധീനതകളില്‍നിന്നും മോചിതരാകട്ടെ... എന്നു പ്രാര്‍ത്ഥിക്കുന്നു.








All the contents on this site are copyrighted ©.