2016-12-19 17:54:00

ദര്‍ശനശതാബ്ദി : പാപ്പാ ഫ്രാന്‍സിസ് ഫാത്തിമ സന്ദര്‍ശിക്കും


കന്യകാനാഥ പ്രത്യക്ഷപ്പെട്ടതിന്‍റെ 100-Ɔ൦ വാര്‍ഷികത്തോട് അനുബന്ധിച്ച് 2017 ഫെബ്രുവരി  12, 13 തിയതികളില്‍ പാപ്പാ ഫ്രാ‍ന്‍സിസ് പോര്‍ച്ചുഗലിലെ ഫാത്തിമ സന്ദര്‍ക്കുന്നമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. പോര്‍ച്ചുഗലിന്‍റെ പ്രസിഡന്‍റ്, മര്‍ചേലോ റിബേലോയുടെയും അവിടത്തെ ദേശീയ മെത്രാന്‍ സമിതിയുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ഫാത്തിമാ സന്ദര്‍ശനം പാപ്പാ ഫ്രാന്‍സിസ് നിജപ്പെടുത്തിയത്. ഡിസംബര്‍ 17-Ɔ൦ തിയതി  80-Ɔ൦ പിറന്നാളില്‍ അതു പരസ്യപ്പെടുത്താന്‍ പാപ്പാ ഫ്രാന്‍സിസ് നിശ്ചയിച്ചെന്നും പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇടയക്കുട്ടികള്‍ക്ക് കന്യാകാനാഥ പ്രത്യക്ഷപ്പെട്ട പോര്‍ച്ചുഗലിലെ ‘കോവ ദാ ഈറിയ’ (Cova da Iria) ഗ്രാമമാണ് ഫാത്തിമയെന്ന് വിഖ്യാതമായത്. പിന്നീട് ‘ഫാത്തിമാനാഥ’യെന്നത് വിശ്വാസികള്‍ക്ക് കന്യകാനാഥായുടെ ദര്‍ശനനാമമായി മാറി.

1917-Ɔമാണ്ടിലെ മെയ്, ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളുടെ 13-Ɔ൦ തിയതികളിലാണ് കന്യകാനാഥ ഇടയക്കുട്ടികളായ ലൂസിയ, ജെസ്സീന്താ, ഫ്രാന്‍സിസ് എന്നിവര്‍ക്ക് പ്രത്യക്ഷപ്പെട്ട് ലോകസമാധാനത്തിന്‍റെ സന്ദേശം നല്കിയത്. കുട്ടികള്‍ തങ്ങളുടെ ആടുകളെ മേയിച്ചിരുന്ന ‘കോവ ദാ ഈറിയ’ എന്ന വിജനപ്രദേശത്തെ ഒരു മരച്ചുവട്ടിലാണ് കന്യകാനാഥ അവര്‍ക്ക് ദര്‍ശനംനല്കിയത്. യഥാക്രമം  10, 9, 7 വയസ്സുകള്‍ മാത്രമേ അന്ന് കുട്ടികള്‍ക്ക് പ്രായമുണ്ടായിരുന്നുള്ളൂ. 1918-ല്‍ തല്‍സ്ഥാനത്ത് ഒരു പ്രാര്‍ത്ഥനാലയം അവിടുത്തുകാര്‍ പണിതുയര്‍ത്തി. ദര്‍ശന ഭാഗ്യമുണ്ടായ മൂന്നുപേരില്‍ മൂത്തവളായ ലൂസിയായുടെ വിവരണപ്രകാരം നിര്‍മ്മിച്ച രൂപമാണ് ഫാത്തിമനാഥയെന്നപേരില്‍ ലോകപ്രസിദ്ധമായത്. വൃക്ഷച്ചില്ലകള്‍ക്കിടയിലെ മേഘപാളിയില്‍ ഉയര്‍ന്നുനിന്ന് താഴെ നില്ക്കുന്ന പാവങ്ങളെ അലിവോടും വാത്സല്യത്തോടുംകൂടെ കടാക്ഷിക്കുന്ന ശുഭ്രവസ്ത്രധാരിണിയും തേജോമുഖിയുമായ സ്ത്രീരൂപമാണ് ഫാത്തിമനാഥാ.

2010 മെയ് 12, 13 തിയതികളില്‍ മുന്‍പാപ്പാ ബനഡിക്ട് 16-Ɔമന്‍ ഫാത്തിമ സന്ദര്‍ശിച്ചിട്ടുണ്ട്. കന്യകാനാഥയുടെ ദര്‍ശനക്കപ്പേള ആദ്യദിനത്തില്‍ സന്ദര്‍ശിച്ച് തിരുസ്വരൂപത്തില്‍ സ്വര്‍ണ്ണറോസാപ്പൂക്കള്‍ ചാര്‍ത്തിക്കൊണ്ട് അമ്മയുടെ ചാരത്തണയുന്ന ആയിരങ്ങളില്‍ അനുദിനം വര്‍ഷിക്കുന്ന നിരവധിയായ നന്മകള്‍ക്ക് പാപ്പാ നന്ദിപ്രകാശിപ്പിച്ചു.

1981-മെയ് 13-ന് വത്തിക്കാനില്‍വച്ച് വെടിയേറ്റ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ രക്ഷപ്പെട്ടത് ഫാത്തിമാനാഥയുടെ സംരക്ഷണയിലാണെന്ന് വിശ്വസിച്ചു. കാരണം അന്ന് അവിടത്തെ തിരുനാളായിരുന്നു. ഉദരഭാഗത്തുനിന്നു ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ബുള്ളറ്റ് 1982-ല്‍ ഫാത്തിമാ സന്ദര്‍ശിച്ച പാപ്പാ തിരുസ്വരൂപത്തിന്‍റെ കിരീടത്തില്‍ കന്യകാനാഥയ്ക്ക് കൃതഞ്ജതയായി ചാര്‍ത്തിയതും ചരിത്രമാണ്. 1991-ലെ മെയ് മാസത്തില്‍ വധശ്രമത്തിന്‍റെ പത്താം വാര്‍ഷികത്തില്‍ വീണ്ടും ഫാത്തിമായിലെത്തി വിശുദ്ധനായ പാപ്പാ കന്യകാനാഥയ്ക്ക് നന്ദിയര്‍പ്പിച്ചു.

Photo : The Statue of Our Lady of Fatima in Vatican on 13th May 2015. Pope Francis venerates during the General Audience.








All the contents on this site are copyrighted ©.