2016-12-14 20:40:00

പൗരോഹിത്യ മേല്‍ക്കോയ്മ അപകടമെന്ന് പാപ്പാ ഫ്രാന്‍സിസ്


ഡിസംബര്‍ 13-Ɔ൦ തിയതി ചൊവ്വാഴ്ച പേപ്പല്‍ വസതി ‘സാന്താ മാര്‍ത്ത’യിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ക്രിസ്തുവിന്‍റെ കാലത്തെ പുരോഹിത പ്രമുഖരം ഫരിസേയ പ്രമാണികളും ചെയ്തതുപോലെ ദേവാലയത്തെ ചുറ്റിപ്പറ്റി ഇന്നും ദൈവകല്പനകള്‍ ദുര്‍വ്യാഖാനംചെയ്തും വളച്ചൊടിച്ചും പൗരോഹിത്യത്തിന്‍റെ മേല്ക്കോയ്മ സമൂഹത്തില്‍ തലപൊക്കുന്നുണ്ട്. അതിന് ഇരകളാകുന്നത് സാധാരണക്കാരായ ജനങ്ങളാണ്. സുവിശേഷത്തെ ആധാരമാക്കിയാണ് പാപ്പാ ഇങ്ങനെ പ്രബോധിപ്പിച്ചത് (മത്തായി 21, 28-32).

ദൈവിക വെളിപാടുകള്‍ക്കെതിരായ പൗരോഹിത്യമേല്‍ക്കോയ്മ :

ദൈവത്തില്‍ വിശ്വസിച്ചും പ്രത്യാശയര്‍പ്പിച്ചും വരുന്ന സാധാരണക്കാരായ ജനങ്ങളെയാണ് മതസംവിധാനത്തില്‍ ബുദ്ധിയും അധികാരവുമുള്ളവര്‍ നിയമത്തിന്‍റെയും അവയുടെ വ്യാഖ്യാനത്തിന്‍റെയും കെണിയില്‍ വീഴ്ത്തുന്നത്. മോശ നല്കിയ 10 കല്പനകള്‍ വ്യാഖ്യാനിച്ചും പെരുപ്പിച്ചുമാണ് 500-ല്‍ അധികം നിയമങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത് പഴയനിമയ കാലത്താണ്. അങ്ങനെ നിയമത്തിന് പൊടിപ്പും തൊങ്ങലുംവച്ച്, അവ വളരെ ബുദ്ധിപരമായി ആവിഷ്ക്കരണമാണ്. എന്നാല്‍, “ദൈവത്തിന്‍റെ മുന്നില്‍ നീതിയോടെ വ്യാപരിക്കുക, കുറ്റമറ്റവരയിരിക്കുക!” (ഉല്പത്തി 17, 1) അടിസ്ഥാനപരവും ആദ്യത്തേതുമായ ദൈവപ്രമാണമാണിത്. അതിനാല്‍ പുരോഹിതസമൂഹം സൃഷ്ടിക്കുന്ന മേല്‍ക്കോയ്മയുടെയും അധികാരപ്രമത്തതയുടെയും സാമൂഹ്യചുറ്റുപാടുകളാണ് ജനങ്ങള്‍ക്ക് വിനാശകരമായി തീരുന്നത്. പാപ്പാ കുറ്റപ്പെടുത്തി.  യഥാര്‍ത്ഥമായ ദൈവകല്പനകള്‍ മറന്നും, അതുവഴി ദൈവികനന്മകള്‍ തിരസ്ക്കരിച്ചുമാണ് മനുഷ്യര്‍ തങ്ങളില്‍ എളിയവര്‍ക്കെതിരായി കരുനീക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു.

സമൂഹത്തിലെ നൈയ്യാമികവും, ധാര്‍മ്മികവും മതാത്മകവുമായ നിയമങ്ങളുടെ കുത്തകക്കാരായി പുരോഹിതന്മാരും പ്രധാനാചാര്യന്മാരും അവതരിക്കുന്നു. അന്നാസും കൈയ്യഫാനും യോശുവിനെതിരെ വിധിപറഞ്ഞു. അതിനായി നിയമത്തെയും ഒറ്റുകാരനായ യൂദാസ് സ്കറിയോത്തയെയും അവര്‍ കൂട്ടുപിടിച്ചു. നിയമത്തിന്‍റെ മറപിടിച്ചാണ് യേശുവിനെതിരെ അവര്‍ വലവീശിയതും, പിന്നെ വിലപേശിയതും! 30 വെള്ളിക്കാശിനു യൂദാസ് അവിടുത്തെ യഹൂപ്രമാണികള്‍ക്ക് വിറ്റ ദാരുണസംഭവവും സുവിശേഷം രേഖപ്പെടുത്തുന്നത് പാപ്പാ വചനചിന്തയില്‍ അനുസ്മരിച്ചു.

ബുദ്ധിജീവികളുടെ മതസംവിധാനത്തെ  സാധാരക്കാര്‍ ഭയക്കുന്നു :

ദൈവം നല്കിയ കല്പനകള്‍ മറന്നും മാറ്റിവച്ചുമാണ് മനുഷ്യര്‍ നിയമസൃഷ്ടി നടത്തുന്നത്. മനുഷ്യനിര്‍മ്മിതമായ നിയമത്തിന്‍റെ കെണിയില്‍ ആദ്യം വീണത് ക്രിസ്തുവായിരുന്നു. ഇന്നും നിയമത്തിന്‍റെ കെണികളില്‍ വീഴുന്നത് ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചു ജീവിക്കുന്ന വളരെ സാധാരണക്കാരാണ്. ദൈവത്തില്‍ വിശ്വാസിക്കുന്ന എളിയവരും വിനീതരും, പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും മനുഷ്യരാണ് ഇന്നും നിയമത്തിന്‍റെ കെണിയില്‍ എവിടെയും ഞെരുക്കപ്പെടുന്നത്.

നാം ഇന്ന് നിയമമുണ്ടാക്കുന്നില്ലെങ്കിലും, നിയമത്തിന്‍റെ പേരില്‍ ദൈവത്തെ തേടിയെത്തുന്നവരും, അവിടുന്നില്‍ ശരണപ്പെടുന്നവരും പുറംതള്ളപ്പെടുകയും, വിധിക്കപ്പെടുകയും കുറ്റമാരോപിപ്പെടുകയുംചെയ്യുന്നുണ്ട്. താന്‍ വീണ കെണി യൂദാസിന് മനസ്സിലായപ്പോള്‍, അനുതപിച്ചു. ഒറ്റുകാശു തിരികെക്കൊടുക്കാന്‍ ദേവാലയാധികൃതരുടെ പക്കല്‍ ചെന്നെങ്കിലും, അയാള്‍ തിരസ്കൃതനാകുന്നു. അത് അവന്‍റെ പ്രശ്നമാക്കി,  യൂദാസിനെ അവര്‍ പുറംതള്ളുന്നു. ഒറ്റുകാരന്‍ മനസ്തപിച്ചെങ്കിലും, ആ പാവം മനുഷ്യന്‍ അസ്വീകൃതനായി, പരിത്യക്തനായി. പുരോഹിതമേല്‍ക്കോയ്മയ്ക്ക് കീഴ്പ്പെട്ടാണ് യൂദാസാണ് നശിച്ചത്. പാപ്പാ സമര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.