2016-12-13 20:38:00

പാപ്പാ ഫ്രാന്‍സിസിന്‍റെ 80-Ɔ൦ പിറന്നാള്‍ : ഡിസംബര്‍ 17-Ɔ൦ തിയതി ശനിയാഴ്ച


പാപ്പാ ഫ്രാന്‍സിസിന്‍റെ 80-Ɔ൦ പിറന്നാള്‍ :  ഡിസംബര്‍ 17-Ɔ൦ തിയതി ശനിയാഴ്ച…! തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്ന് പാപ്പാ ഫ്രാന്‍സിസ്....!!

പാപ്പായ്ക്ക് പിറന്നാള്‍ ആശംസകള്‍ ‘ഇ-മെയിലാ’യി (e-mail) അയക്കാം! താല്പര്യമുള്ളവര്‍ക്ക് ഇംഗ്ലിഷില്‍ എഴുതാം..!

PopeFrancis80@vatican.va

ജന്മനാളില്‍, ഡിസംബര്‍ 17-Ɔ൦ തിയതി ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 8 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ദിവ്യബലിയര്‍പ്പിക്കും.  80-Ɔ൦ പിറന്നാളിലെ കൃത‍ഞ്ജതാ ദിവ്യബലിയാണത്.

തുടര്‍ന്ന് അന്നത്തെ പതിവു കാര്യക്രമങ്ങള്‍ പാപ്പാ നിര്‍വ്വഹിക്കും.  മാല്‍ട്ടയുടെ പ്രസിഡന്‍റ്, മാരിയെ ലൂസി കൊളേരോ പ്രേക്കയുമായുള്ള (Marie Louise Coleiro Preca) കൂടിക്കാഴ്ച, മെത്രാന്മാരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ മാര്‍ക് ക്വേലെ (Cardinal Mark Quellet), സ്വിറ്റ്സര്‍ലണ്ടിലെ പുരാതനമായ ചൂര്‍ രൂപതയുടെ മെത്രാന്‍, വീത്തൂസ് ഹോണ്ടര്‍ (Vitus Huonder) എന്നിവരുമായുള്ള നേര്‍ക്കാഴ്ച, ഇറ്റലിയിലെ നൊമാഡെല്‍ഫിയ (Nomadelfia) സമൂഹവുമായുള്ള സംഭാഷണം എന്നിവ അന്നത്തെ പരിപാടികളിലുണ്ട്.

പാപ്പാ ഫ്രാന്‍സിസിന് 80-Ɔ൦ പിറന്നാളിന്‍റെ പ്രാര്‍ത്ഥനാശംസയും ദീര്‍ഘായുസ്സും നേരുന്നു!








All the contents on this site are copyrighted ©.