2016-12-10 13:54:00

മനുഷ്യാവകാശങ്ങളുടെ ആദരവ് സമാധാനത്തിനടിസ്ഥാനം


ലോകത്തില്‍ നീതിയും സ്വാതന്ത്ര്യവും സമാധാനവും വാഴുന്നതിനുള്ള അടിസ്ഥാനം മാനവകുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും അന്യാധീനപ്പെടുത്താനാവാത്ത തുല്യ അവകാശങ്ങളുടെ അംഗീകാരമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മേധാവി ബാന്‍ കി മൂണ്‍.

അനുവര്‍ഷം ഡിസമ്പര്‍ 10 നാചരിക്കപ്പെടുന്ന ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനനറലായ അദ്ദേഹത്തിന്‍റെ ഈ പ്രസ്താവനയുള്ളത്.

മനുഷ്യാവകാശങ്ങളുടെ ആദരവ് വ്യക്തികളുടെ ക്ഷേമവും സമൂഹത്തിന്‍റെ  ഭദ്രതയും പരസ്പരാശ്രിതലോകത്തിന്‍റെ ഏകതാനതയും ഉറപ്പുവരുത്തുന്നുവെന്നും മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയെന്നത് രാഷ്ട്രങ്ങളുടെ പ്രധാന ചുമതലായാണെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു.

1950 ഡിസംമ്പര്‍ 4നാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനം ലോക മനുഷ്യാവകാശദിനം ഏര്‍പ്പെടുത്തിയത്. 1948 ഡിസമ്പര്‍ 10 ന് ഐക്യരാഷ്ട്ര സംഘടന സാര്‍വ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനം പുറപ്പെടുവിച്ചതിന്‍റെ സ്മരണാര്‍ത്ഥമാണ് ഡിസമ്പര്‍ 10  അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

     








All the contents on this site are copyrighted ©.