2016-12-09 13:45:00

പാപ്പായുടെ ട്വീറ്റ്


വംശവിച്ഛേദത്തിനിരകളായവര്‍ക്കായി പ്രാത്ഥിക്കാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു.

വെള്ളിയാഴ്ച (09/12/16) കണ്ണിചേര്‍ത്ത   തന്‍റെ ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ക്ഷണമുള്ളത്.

“വംശവിച്ഛേദത്തിനിരകളായവര്‍ക്കായി നമുക്കു പ്രാര്‍ത്ഥിക്കുകയും ഇത്തരം കുറ്റകൃത്യം ഇനിയൊരിക്കലും ലോകത്തില്‍ അരങ്ങേറാതിരിക്കുന്നതിനായി പരിശ്രമിക്കുകയും ചെയ്യാം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 വിവധഭാഷകളിലായി 3 കോടിയിലേറെയാണ് പാപ്പായുടെ ട്വിറ്റര്‍ അനുയായികളുടെ സംഖ്യ.








All the contents on this site are copyrighted ©.