2016-12-09 13:56:00

ഏബൊള- സീക്ക രോഗാണുക്കള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുക


ഏബൊള, കൊതുകുവഴി പരക്കുന്ന സീക്ക എന്നീ  രോഗാണുക്കള്‍ക്കെതിരായ യത്നങ്ങള്‍ പൂര്‍വ്വോപരി ഊര്‍ജ്ജിതപ്പടുത്താന്‍ നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍ അന്താരാഷ്ട്രസമൂഹങ്ങളെ ആഹ്വാനം ചെയ്യുന്നു.

പശ്ചിമാഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട ഏബൊള രോഗത്തിനും ആഫ്രിക്കന്‍ നാടുകളിലും ലോകത്തിന്‍റെ ഇതരഭാഗങ്ങളിലും കൊതുകുവഴി പരക്കുന്ന സീക്ക വൈറസ് മൂലമുള്ള രോഗത്തിനും എതിരെ ഫലപ്രദമായ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് റോമില്‍ വെള്ളിയാഴ്ച(09/12/16) ഈ പൊന്തിഫിക്കല്‍ സമിതിയുടെയും കത്തോലിക്ക ഉപവിസംഘടനായ കാരിത്താസ് ഇന്‍റര്‍നാസിയൊണാലിസിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച ദ്വിദിന അന്താരാഷ്ട്രസമ്മേളനത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഏബൊളയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികല്‍ തടയുന്നതിനും ഈ രോഗങ്ങള്‍ വിതയ്ക്കുന്ന ദുരന്തങ്ങള്‍ കുറയ്ക്കുന്നതിനും വേണ്ടി യത്നിക്കുന്നതിന് സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും വ്യക്തികളെയും കൂടുതല്‍ ശക്തിപ്പെടുത്തുകയെന്നതാണ് ഈ സമ്മേളനത്തിന്‍റെ ലക്ഷ്യം.








All the contents on this site are copyrighted ©.