2016-12-08 16:44:00

ഇന്തൊനീഷ്യയിലെ ഭൂകമ്പത്തില്‍ പാപ്പാ ഫ്രാന്‍സിസ് ദുഃഖമറിയിച്ചു


ഇന്തൊനീഷ്യയിലും സുമാത്രയിലുമുണ്ടായ ഭൂമികുലുക്കത്തില്‍പ്പെട്ടവര്‍ക്കായി പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥനാഭ്യര്‍ത്ഥന നടത്തി. ഡിസംബര്‍ 8-Ɔ൦ തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ അമലോത്ഭവനാഥയുടെ തിരുനാളില്‍ നല്കിയ ത്രികാല പ്രാര്‍ത്ഥനാസന്ദേശത്തിന്‍റെ അന്ത്യത്തിലാണ് ഭൂകമ്പത്തിന്‍റെ ദുരന്തഫലങ്ങളില്‍ പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചത്.

ഡിസംബര്‍ 7-Ɔ തിയതി ബുധനാഴ്ച വെളുപ്പിന്  ഏഷ്യന്‍ രാജ്യമായ ഇന്തൊനേഷ്യയിലും അതിനോടു ചേര്‍ന്നുകിടക്കുന്ന സുമാത്രാ ദ്വീപിലും 6.5 റിക്ടര്‍ സ്കെയില്‍ അളവിലുണ്ടായ ഭൂമികുലുക്കത്തില്‍ 100-ല്‍ അധികംപേര്‍ മരണമടയുകയും, അനേകര്‍ മുറിപ്പെടുകയും ആയിരങ്ങള്‍ ഭവനരഹിതരാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും, കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും പാപ്പാ അനുശോചനം അറിയിക്കുകയും ചെയ്തു. മുറിപ്പെട്ടവര്‍ക്കും ഭവനരഹിതരായ ആയിരങ്ങള്‍ക്കും പ്രാര്‍ത്ഥന നേര്‍ന്ന പാപ്പാ, അവിടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുകയും, സഹായവുമായി ഉടനടി എത്തിച്ചേരുകയുംചെയ്ത സന്നദ്ധസേവകരെയും ഉപവി പ്രസ്ഥാനങ്ങളെയും ശ്ലാഘിച്ചു.








All the contents on this site are copyrighted ©.