2016-12-07 17:59:00

നസ്രത്തിലെ വിശുദ്ധകവാടം അമലോത്ഭവ മഹോത്സവത്തില്‍ അടയ്ക്കപ്പെടും


ഡിസംബര്‍ 8-Ɔ൦ തിയതി വ്യാഴാഴ്ച പ്രാദേശിക വൈകുന്നേരം 5.30 വിശുദ്ധനാട്ടിലെ നസ്രത്തുള്ള മംഗലവാര്‍ത്തയുടെ ബസിലിക്കയില്‍ അര്‍പ്പിക്കപ്പെടുന്ന കൃതജ്ഞതാ ദിവ്യബലിക്കുശേഷം അടയ്ക്കപ്പെടും.

ബസിലിക്കയുടെ അല്പം താഴെയായി സ്ഥിതിചെയ്യുന്ന മംഗലവാര്‍ത്തയുടെ ദേവാലയത്തിലാണ് ജൂബിലികവാടം നിലകൊള്ളുന്നത്. ദിവ്യബലിയെത്തുടര്‍ന്നുള്ള പ്രദക്ഷിണത്തിന്‍റെ അന്ത്യത്തില്‍ ജൂബിലകവാടം അടയ്ക്കുമെന്ന് ലത്തീന്‍ പാത്രിയര്‍ക്കേറ്റിന്‍റെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍, ആര്‍ച്ചുബിഷപ്പ് പിയെര്‍ബത്തീസ്താ പിസബേലാ (കപ്പൂചിന്‍) പ്രസ്താവനയിലൂടെ അറിയിച്ചു.

2015 ഡിസംബര്‍ 8-Ɔ൦ തിയതി അമലോത്ഭത്തിരുനാളില്‍ തുറന്ന കാരുണ്യകവാടം, ജൂബിലി നവംബര്‍ 20-ന് സമാപിച്ചുവെങ്കിലും വിശുദ്ധനാട്ടിലെത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ഈ വര്‍ഷത്തെ തിരുനാളോടെയാണ് അ‌ടയ്ക്കപ്പെടുന്നത്.

“പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കുവിന്‍,” എന്ന് ഉദ്ബോധിപ്പിച്ച യേശുവിന്‍റെ ഗ്രാമമാണല്ലോ നസറത്ത്. മംഗലവാര്‍ത്തയുടെ സ്ഥാനമായ മറിയത്തിന്‍റെ ഭവനം ഉള്‍ക്കൊള്ളുന്ന തീര്‍ത്ഥാടനകേന്ദ്രത്തില്‍ വ്യാഴാഴ്ച വൈകുന്നേരം അടയ്ക്കപ്പെടുന്നത്. ഏറ്റവും അവസാനം ലോകത്ത് അടയ്ക്കപ്പെടുന്ന ജൂബിലികവാടമാണ് നസ്രത്തിലേതെന്നും ആര്‍ച്ചുബിഷപ്പ് പിസബേലാ പ്രസ്താവനയില്‍ അനുസ്മരിച്ചു. ആര്‍ച്ചുബിഷപ്പ് പിസബേലാ വിശുദ്ധനാടിന്‍റെ സംരക്ഷകന്‍, എന്ന ഉത്തരവാദിത്ത്വംകൂടെ  വഹിക്കുന്നുണ്ട്.

കാരുണ്യത്തിന്‍റെ ജൂബിലിയാചരണത്തിന് ദൈവപിതാവിന് നന്ദിപറയുകയാണ് മംഗലവാര്‍ത്തയുടെ ബസിലിക്കയിലെ കൃതജ്ഞതാബലിയര്‍പ്പണത്തില്‍... അതുപോലെ കാരുണ്യത്തിന്‍റെ അനിതരസാധാരണമായ ജൂബിലിയുടെ കാരണകനും, വിശുദ്ധകവാടങ്ങള്‍ ലോകത്തെവിടെയും തുറക്കാനും, നസ്രത്തിലെ കവാടം ഈ അമലോത്ഭവത്തിരുനാള്‍വരെയും വിശുദ്ധനാട്ടിലെ തീര്‍ത്ഥാടകര്‍ക്കായി തുറന്നുവയ്ക്കാന്‍ അനുമതിനല്കാന്‍ ഉദാരമതിയുമായ പാപ്പാ ഫ്രാന്‍സിസിനെ നന്ദിയോടെ അനുസ്മരിച്ചുകൊണ്ടാണ് ലത്തീന്‍ പാത്രിയര്‍ക്കേറ്റിന്‍റെ പ്രസ്താവനയും കൃതഞ്ജതാബലിയ്ക്കുള്ള ക്ഷണവും ഉപസംഹരിക്കുന്നത്.

Photo : The custodian and Apostolic Administrator of the Holy Land, Archbishop Pierbattista Pizzabella Ofm, cap.








All the contents on this site are copyrighted ©.