2016-12-03 12:23:00

സിറിയ:പലായനം ചെയ്യുന്ന പൗരന്മാരെ വിപ്ലവകാരികള്‍ തടയുന്നു


യുദ്ധഭൂമിയായ സിറിയയിലെ ആലെപ്പൊ നഗരത്തില്‍ നിന്ന് പലായനം ചെയ്യുന്ന പൗരന്മാരെ വിപ്ലവകാരികള്‍ തടയുകയാണന്ന് ആലെപ്പൊയിലെ അപ്പസ്തോലിക് വികാരിയായ ബിഷപ്പ് ജോര്‍ജെസ് അബു ഖസ്സെന്‍.

വിപ്ലവകാരികളുടെ ആധിപത്യത്തിലായ ഇടങ്ങളില്‍ നിന്ന് ചുരുങ്ങിയത് ഇരുപതിനായിരം പേര്‍ പലായനം ചെയ്തിട്ടുണ്ടെന്നും ഇവര്‍ക്ക് സിറിയയുടെ സൈന്യമോ സേവനസംഘടനകളോ ആണ് അഭയം നല്കിയിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

സര്‍ക്കാര്‍ സൈന്യം തിരിച്ചുപിടിച്ച ഇടങ്ങളില്‍ എഴുപതിനായിരത്തോളം പൗരന്മാരുണ്ടെന്നും അവര്‍ക്ക് ഭക്ഷ്യൗഷധവസ്തുക്കളും മറ്റും സൈന്യം വിതരണം ചെയ്യുന്നുണ്ടെന്നും   ബിഷപ്പ് അബു ഖസ്സെന്‍ ആശ്വാസം പ്രകടിപ്പിച്ചു.

വിപ്ലവകാരികളും സര്‍ക്കാരും തമ്മില്‍ ഒരു ധാരണയുണ്ടാകുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു,








All the contents on this site are copyrighted ©.