2016-12-03 13:22:00

ഉറുഗ്വായുടെ പ്രസിഡന്‍റ് പാപ്പായോടൊപ്പം


മനുഷ്യാവകാശങ്ങളോടുള്ള ആദരവ്, മനുഷ്യവ്യക്തിയുടെ സമഗ്ര പുരോഗതി സമാധാനം, എന്നിവയെക്കുറിച്ച് തെക്കെ അമേരിക്കന്‍ നാടായ ഉറുഗ്വായുടെ പ്രസിഡന്‍റ്  തബറേ റമോണ്‍ വാസ്കെസും ഫ്രാന്‍സീസ് പാപ്പായും ചര്‍ച്ചചെയ്തു.

ഇരുവരും തമ്മില്‍ വത്തിക്കാനില്‍ വെള്ളിയാഴ്ച (02/12/16) നടന്ന കൂടിക്കാഴ്ചയെ അധികരിച്ചുള്ള ഒരു പ്രസ്താവനയിലൂടെ പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയം (പ്രസ്സ് ഓഫീസ്) വെളിപ്പെടുത്തിയതാണിത്.

പരിശുദ്ധസിംഹാസനവും ഉറുഗ്വായും  തമ്മിലുള്ള നല്ല ബന്ധങ്ങള്‍, മാനവപുരോഗതി, വിദ്യഭ്യാസം, ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കല്‍ എന്നീ മേഖലകളില്‍ കത്തോലിക്കാസഭയേകുന്ന സംഭവനകളും, സൗഹാര്‍ദ്ദപരമായിരുന്ന ഈ കൂടിക്കാഴ്ചയില്‍ പരാമര്‍ശവിഷയങ്ങളായി എന്ന് പ്രസ്താവനയില്‍ കാണുന്നു.

പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡന്‍റ് തബറേ റമോണ്‍ വാസ്കെസ് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രോ പരോളിനുമായും സംഭാഷണത്തിലേര്‍പ്പെട്ടു.








All the contents on this site are copyrighted ©.