2016-12-02 13:21:00

മനുഷ്യക്കടത്തിനെതിരെ പാപ്പായുടെ ട്വീറ്റ്


മനുഷ്യക്കടത്തിനെതിരെ പ്രതികരിക്കാന്‍ മാര്‍പ്പാപ്പാ ആഹ്വാനം ചെയ്യുന്നു.

അറബിയും ലത്തീനുമുള്‍പ്പടെയുള്ള വിവധഭാഷകളിലായി 3 കോടിയിലേറെ വരുന്ന തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി വെള്ളിയാഴ്ച (02/12/16) കണ്ണിചേര്‍ത്ത  തന്‍റെ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ഫ്രാന്‍സീസ് പാപ്പാ ഈ ആഹ്വാനം നടത്തിയത്.

“മനുഷ്യക്കടത്തിനും അടിമത്തത്തിന്‍റെ നൂതന രൂപങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കാന്‍ സന്മനസ്സുള്ള വ്യക്തികളെ ഞാന്‍ ക്ഷണിക്കുന്നു” എന്നാണ്  9 ഭാഷകളില്‍ ലഭ്യമായ പാപ്പായുടെ പുതിയ ട്വിറ്റര്‍ സന്ദേശം.








All the contents on this site are copyrighted ©.