2016-12-02 13:35:00

ഇറാക്കുകാരായ അഭയാര്‍ത്ഥികള്‍ക്ക് ഇറ്റലിയിലെ സഭയുടെ സഹായം


ഇറാക്കിലെ നിനിവെയില്‍ നിന്ന് പലായനം ചെയ്ത് ജോര്‍ദ്ദാനില്‍ അഭയം തേടിയിട്ടുള്ളവര്‍ക്കായി ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘം 16 കോടിയോളം രൂപയ്ക്ക് തുല്യമായ 22 ലക്ഷം യൂറോ സഹായമായി അനുവദിച്ചിരക്കുന്നു.

കത്തോലിക്ക ഉപവിപ്രവര്‍ത്തനസംഘടനയായ കാരിത്താസിന്‍റെ ജോര്‍ദ്ദാനിലെ ഘടകം വഴി രണ്ടുഘട്ടമായിട്ടായിരിക്കും ഈ സംഭാവന ലഭ്യമാക്കുക.

ഇറാക്കില്‍ നിന്നുള്ള 8000 ത്തോളം അഭയര്‍ത്ഥികുടുബങ്ങള്‍ക്കാണ് ജോര്‍ദ്ദാനില്‍ കാരിത്താസ് സംഘടന അഭയം നല്കിയിട്ടുള്ളത്.

 

 








All the contents on this site are copyrighted ©.