2016-12-01 18:47:00

ചാള്‍സ് ദെ ഫൂകോയെ ഓര്‍ത്ത് പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’


വാഴ്ത്തപ്പെട്ട ചാള്‍സ് ദെ ഫൂകോയുടെ ആത്മീയചിന്തയായിരുന്നു ഡിസംബര്‍ ഒന്നിന്  പാപ്പാ ഫ്രാ‍ന്‍സിസിന്‍റെ ‘ട്വിറ്റര്‍’ സന്ദേശം.

"സകല മനുഷ്യരിലും ക്രിസ്തുവിനെ കാണാന്‍ സാധിക്കുന്നതാണ് വിശ്വാസം."  

ഇങ്ങനെ പറഞ്ഞത് ചാള്‍ ദെ ഫൂകോയാണ്.

ഡിസംബര്‍ ഒന്നാം തിയതി സഭ ആചരിച്ച യോഗീവര്യനായിരുന്ന വാഴ്ത്തപ്പെട്ട  ചാള്‍ ദി ഫൂകോയുടെ അനുസ്മരണ ദിനത്തിലാണ് പാപ്പാ ഫ്രാന്‍സിസ് വിശ്വാസത്തെക്കുറിച്ചുള്ള ഏറെ മൗലികമായ ചിന്ത ഇങ്ങനെ പങ്കുവച്ചത്.

ചാള്‍ ദെ ഫൂകോ ഫ്രഞ്ചുകാരനായ കത്തോലിക്കാ വൈദികനാണ് (1858-1916). ഈശോയുടെ എളിയ സഹോദരങ്ങള്‍ (The Litte Brother of Jessu) എന്ന സന്ന്യാസസഭയുടെ സ്ഥാപകനാണ്. 48-Ɔമത്തെ വയസ്സുമുതല്‍ ഏകാന്തമായി ധ്യാത്മാകജീവിതം നയിച്ചുപോന്നു. 1916-ല്‍ 58-Ɔമത്തെ വയസ്സില്‍ വിശ്വാസത്തെപ്രതി കൊല്ലപ്പെട്ടു. 2005 നവംബറില്‍ മുന്‍പാപ്പാ ബനഡിക്ട് 16-Ɔമന്‍ ചാള്‍ ദെ ഫൂകോയെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തി, രക്തസാക്ഷിയായി അദ്ദേഹം ആദരിക്കപ്പെടുന്നു.

Today we remember Blessed Charles de Foucauld who said, faith calls us to see Jesus in every human being.

Hodie beatum Carolum de Foucauld memoramus qui dicebat: fides significat Iesum in omni homine videre.

نذكر اليوم الطوباوي شارل دو فوكو الذي كان يقول: الإيمان هو رؤية يسوع في كل كائن بشريّ.

 

 








All the contents on this site are copyrighted ©.