2016-12-01 08:31:00

‘എയിഡ്സ്’ ഇല്ലാതാക്കാന്‍ ഉത്തരവാദിത്വപൂര്‍ണ്ണമായി പെറുമാറാം


ഡിസംബര്‍ 1, ലോക എയിഡിസ് ദിനം  

രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം, അവരില്‍ പാവങ്ങളായവര്‍ക്ക് ചികിത്സയും, പരിചരണവും തക്കസമയത്ത് ലഭ്യമാക്കണമെന്ന് പാപ്പാ പൊതുവായി അഭ്യര്‍ത്ഥിച്ചു.

നവംബര്‍ 30-Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചയുടെ അന്ത്യത്തില്‍ തന്നെ ശ്രവിക്കാന്‍ അവിടെ വന്നെത്തിയ ആയരിങ്ങളോടും ലോകത്തോടുമായിട്ടാണ് പാപ്പാ ഇങ്ങനെ അഭ്യര്‍ത്ഥിച്ചത്.  അതുപോലെ സമൂഹത്തില്‍ സകലരുടെയും ഉത്തരവാദിത്വപൂര്‍ണ്ണമായ പെരുമാറ്റംവഴി രോഗത്തിന്‍റെ പകര്‍ച്ച തടയാന്‍ സഹകരിക്കണമെന്നും പാപ്പാ അനുസ്മരിപ്പിച്ചു.

ഐക്യാരാഷ്ട്ര സംഘടയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 1-ാം തിയതി വ്യാഴാഴ്ച ലോക എയിഡ്സ് ദിനമായി ( World AIDS Day ) ആചരിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ അഭ്യര്‍ത്ഥന. പതിനായിരങ്ങളാണ് ഈ മാരകരോഗത്തിന്‍റെ പിടിയിലായിരിക്കുന്നത്. എന്നാല്‍ അവരില്‍ പകുതിപേര്‍ക്കു മാത്രമേ ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാകുന്നുള്ളൂ!  അഭ്യര്‍ത്ഥനയില്‍ പാപ്പാ ചൂണ്ടിക്കാട്ടി.

Photo : View from the Howrah Bridge in Kolkotta. Over the Hubli River flies balloons with the message of the day.








All the contents on this site are copyrighted ©.