2016-11-29 15:39:00

ചെറിയവര്ക്കാണ് കര്ത്താവ് രക്ഷയുടെ രഹസ്യം വെളിപ്പെടുത്തുക, ഫ്രാന്സീസ് പാപ്പാ


ചെറിയവര്ക്കാണ് കര്ത്താവ് രക്ഷയുടെ രഹസ്യം വെളിപ്പെടുത്തുക, ഫ്രാന്സീസ് പാപ്പാ

വിനയം അതാണ് ചെറിയവരുടെ പുണ്യം.  അത് ദൈവതിരുമുമ്പില് നടക്കുന്നതാണ്, പേടിയുടെ മനോഭാവമല്ല. കര്ത്താവ് ദൈവമാ ണെന്നും, ചെറിയ കാര്യങ്ങള് ചെയ്തുകൊണ്ട് അങ്ങേ മുമ്പില് നടക്കുന്ന ഒരു വ്യക്തിയാണ് താനെന്നും അംഗീകരിക്കുന്നതാണത്.  ക്രിസ്മസ്, അവിടെ ചെറുതാകല് മാത്രമാണു നാം കാണുക.  ഒരു ശിശു, ഒരു പുല്ത്തൊട്ടി, ഒരമ്മ, ഒരു ഒരു പിതാവ്... ചെറിയ കാര്യങ്ങള് മാത്രം.  ചെറിയവരുടെ മനോഭാവമുള്ക്കൊണ്ട വലിയ ഹൃദയങ്ങള്, ക്രിസ്മസിലെ നായകര് ചെറിയവരാണ്. 

ആദ്യവായനയില് ഏശയ്യായുടെ ഗ്രന്ഥവും ഇക്കാര്യം തന്നെയാണു സൂചിപ്പിക്കുക.  അവിടെ വലിയ സൈന്യമല്ല, രക്ഷ കൊണ്ടുവരുന്നത്, ജസ്സെയുടെ കുറ്റിയിലെ ചെറിയ മുകുളമാണ്. ചെറിയവര് അവരാണ് വിനയഗുണം പൂര്ണതയില് ഗ്രഹിക്കാന് കഴിവുള്ളവര്.  വീണ്ടും ക്രിസ്മസിന്റെ ചെ റുമയിലേക്കു ചിന്തകളെ വീണ്ടും തിരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു, ദൈവം ഏറ്റവും താഴ്മയേറിയ പെണ്കുട്ടിയിലെക്കു നോക്കിയാണ് തന്റെ പുത്രനെ അയച്ചത്.  അവളാകട്ടെ, ദൈവപുത്രനെ സ്വീകരിച്ചശേഷം ഇളയമ്മയായ ഏലീശ്വായെ ശുശ്രൂഷിക്കുന്നതിനായി പോയി, ഒന്നും പറയാതെ. വിനയം, അതങ്ങനെയാണ്, ദൈവത്തിന്റെ മുമ്പാകെ നടക്കുകയാണ്.  വിനയമെന്ന കൃപയ്ക്കായി, ദൈവതിരുമുമ്പാകെ നടക്കാനുള്ള കൃപയ്ക്കായി നമുക്കു യാചിക്കാം.   








All the contents on this site are copyrighted ©.