2016-11-28 14:37:00

വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമനും വിപ്ലവനായകന്‍ കാസ്ട്രോയും


1997 നവംബര്‍ 19-നായിരുന്നു ഫിഡേല്‍ കാസ്ട്രോയുടെ വത്തിക്കാനിലേയ്ക്കുള്ള ചരിത്ര സന്ദര്‍ശനം. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെ ക്യൂബിയിലേയ്ക്ക് ക്ഷണിക്കാനായിരുന്നു. അന്ന് 70 വയസ്സുകാരന്‍ കാസ്ട്രോയായിരുന്നു 76-വയസ്സുകരാന്‍ പാപ്പായെ ക്ഷണിച്ചത്. 1998 നവംബറില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ക്യൂബ സന്ദര്‍ശിച്ചു. കിഴക്കന്‍ യൂറോപ്പില്‍ കമ്യൂണിസത്തിന്‍റെ പതനത്തിന് കാരണക്കാരനെന്ന് രാജ്യതന്ത്രജ്ഞന്മാര്‍ വിശേഷിപ്പിട്ടിള്ള പാപ്പായെ ക്ഷണിക്കാന്‍ കമ്യൂണിസ്റ്റ് ക്യൂബയുടെ പ്രസിഡന്‍റ് വത്തിക്കാനിലെത്തിയത് ചരിത്രമാണ്.

2005 ഏപ്രില്‍ 4-ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ കാലംചെയ്തപ്പോള്‍ ഹവാനയിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തിലെത്തി സന്ദര്‍ശകരുടെ ഗ്രന്ഥത്തില്‍ ഫിഡേല്‍ കാസ്ട്രോ കൈപ്പടയില്‍  കുറിച്ചു:

പ്രിയ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായ്ക്ക്...

അങ്ങയുടെ ആത്മാവിന് ശാന്തി നേരുന്നു!

രാഷ്ട്രങ്ങളെ രമ്യതപ്പെടുത്താന്‍ തളരാതെ പരിശ്രമിച്ച അങ്ങ് യുദ്ധത്തെ  വെറുത്തു... പാവങ്ങളെ സ്നേഹിച്ചു! മാനവികതയുടെ ധാര്‍മ്മിക കരുത്തിനായി അങ്ങ് ഒരു തീര്‍ത്ഥാടകനായി... രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചു.

ക്ലേശപൂര്‍ണ്ണമായ കാലഘട്ടത്തില്‍ അങ്ങ് ക്യൂബയിലും വന്നു. ക്യൂബയ്ക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച വന്‍ശക്തികളുടെ നയം അധാര്‍മ്മികമെന്നും അസ്വീകാര്യമെന്നും പറായന്‍ അങ്ങേയ്ക്ക് കരുത്തുണ്ടായി.

ക്യൂബന്‍ ഭരണത്തിലും ഉദാരവത്ക്കരണം അങ്ങ് എന്നോട് ആവശ്യപ്പെട്ടു...!

അങ്ങയുടേ ദേഹവിയോഗം വേദനിപ്പിക്കുന്നു. മറക്കാനാവാത്ത സുഹൃത്താണ് അങ്ങ്!

അങ്ങിലെ മഹാനുഭാവന്‍ മരിക്കില്ല, ജീവിക്കുന്നു!

ഫിഡേല്‍ കാസ്ട്രോ റൂസ്

4, ഏപ്രില്‍ 2005.

ക്യൂബയുടെ മുന്‍പ്രസിഡന്‍റ്, ഫിഡേല്‍ കാസ്ട്രോ 90-Ɔമത്തെ വയസ്സില്‍ നവംബര്‍ 25-Ɔ൦ തിയതി വെള്ളിയാഴ്ച രാത്രി അന്തരിച്ചു. മരണവാര്‍ത്ത അദ്ദേഹത്തിന്‍റെ ഇളയ സഹോദരനും ക്യൂബിയുടെ ഇപ്പോഴത്തെ പ്രസിഡന്‍റുമായ റാവൂള്‍ കാസ്ട്രോയാണ് ലോകത്തെ അറിയിച്ചത്. അന്തിമോപചാര ചടങ്ങുകള്‍ ഡിസംബര്‍ 4-ാം തിയതി ഞായറാഴ്ച ക്യൂബയുടെ തലസ്ഥാന നഗരമായ ഹവാനയില്‍ നടത്തപ്പെടും.

 








All the contents on this site are copyrighted ©.