2016-11-28 16:05:00

അന്ത്യദിനത്തില് കര്ത്താവുമായുള്ള കണ്ടുമുട്ടല് സുപ്രധാനം


ഫ്രാന്സീസ് പാപ്പാ, ലത്തീ൯ റീത്തി ലെ ആരാധനക്രമമനുസരിച്ചുള്ള ആഗമനകാലത്തിലെ ആദ്യഞായറാഴ്ചയിലെ  സുവിശേഷ വായന വി. മത്തായിയുടെ സുവിശേഷം 24: 37-44 വരെ വാക്യങ്ങളെ അടിസ്ഥാനമാക്കി ത്രികാലജപത്തിനുമുമ്പുളള  വചനസന്ദേശം നല്‍കി. ജാഗരൂകതയോടെ യേശുവിന്‍റെ രണ്ടാമത്തെ ആഗമനത്തിനായി ഒരുങ്ങുന്നതിനുള്ള ആഹ്വാനമാണ് ആഗമനകാലത്തിലെ ആദ്യഞായറാഴ്ച, പരിചിന്തനത്തിനായി തിരുസ്സഭാമാതാവ് നമുക്കു നല്കുന്നത്.

പ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതം എന്ന അഭിസംബോധനയോടെ നല്കിയ സന്ദേശം:

ഇന്ന് തിരുസ്സഭ പുതിയ ഒരു ആരാധനാക്രമവത്സരം ആരംഭിക്കുകയാണ്, അതായത് ദൈവ ജനം പുതിയൊരു വിശ്വാസയാത്ര ആരംഭിക്കുകയാണ്. എല്ലായ്പോഴുമെന്നതുപോലെ, ആഗമനകാലം കൊണ്ടാണ് ഈ ഒരു യാത്ര നാം ആരംഭിക്കുന്നത്.  വി. മത്തായിയുടെ സുവിശേഷത്തില്നിന്നുള്ള ഇന്നത്തെ വായന (24:37-44) ആഗമനകാലത്തിലെ ഏറ്റവുമധികം ഹൃദയസ്പര്ശിയായ ഒരു ചിന്താ വിഷയം നമ്മുടെ മുമ്പില് വയ്ക്കുന്നു. കര്ത്താവ് മനുഷ്യരാശിയെ സന്ദര്ശിക്കുന്നു.  ആദ്യസന്ദര്ശ നം അത് നമുക്കെല്ലാവര്ക്കുമറിയാം, മനുഷ്യാവതാരത്തിലൂടെ നമ്മെ സന്ദര്ശിച്ചതാണത്, യേശുവി ന്റെ ബേതലെഹമിലെ ജനനമാണത്.  രണ്ടാമത്തെത് ഈ വര്ത്തമാനകാലത്തിലുള്ളതാണ്, കര്ത്താവ് നിരന്തരം നമ്മെ സന്ദര്ശിച്ചുകൊണ്ടിരിക്കുന്നു, ഓരോദിവസവും, നമുക്ക് ആശ്വാസസാന്നിധ്യമായി കര്ത്താവു നമ്മോടൊത്തു നടക്കുന്നു.  അവസാനമായി, മൂന്നാമതൊരു സന്ദര്ശനവുംകൂടി വരാനിരിക്കുന്നു. വിശ്വാസപ്രമാണത്തില് നാം ഏറ്റുചൊല്ലുന്നതാണത്: ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന് മഹത്വപൂര്ണനായി അവിടുന്നു വീണ്ടും വരും.  ഇന്നു നമ്മോടു കര്ത്താവു സംസാരിക്കുന്നത് യുഗാന്ത്യത്തിലുള്ള ഈ സന്ദര്ശനത്തെക്കുറിച്ചാണ്, നമ്മുടെ ഈ യാത്രയിലൂടെ നാം എത്തിച്ചേരുന്ന സ്ഥലമേതാണ് എന്നതിനെക്കുറിച്ചാണ്.

ദൈവവചനം സ്വാഭാവികമായ രീതിയില് സംഭവിക്കുന്ന, അനുദിനവും യാന്ത്രികമായി, ക്രമാനുഗതമായി സംഭവിക്കുന്ന കാര്യങ്ങളും പൊടുന്നനവെ സംഭവിക്കുന്ന കാര്യങ്ങളും തമ്മിലുള്ള വൈരുദ്ധാത്മകത ഇവിടെ കൊണ്ടുവരുന്നുണ്ട്. നോഹയുടെ കാലത്തെ ജലപ്രളയത്തെക്കുറിച്ച് സൂചി പ്പിച്ചുകൊണ്ട് യേശു പറയുന്നു: ജലപ്രളയത്തിനുമുമ്പുള്ള ദിവസങ്ങളില്, നോഹ പേടകത്തില് പ്രവേശിച്ച ദിവസംവരെ അവര് തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞു പോന്നു.  ജലപ്രളയം വന്ന് സംഹരിക്കുന്നതുവരെ, അവര് അറിഞ്ഞില്ല (വാ. 38-39). യേശു അങ്ങനെയാണു പറയുന്നത്. എല്ലായ്പോഴും നാമോര്ക്കുന്നത് വലിയ അടയാളങ്ങളോടെ, ദുരിതങ്ങളുടെ യും നാശങ്ങളുടെയും അടയാളങ്ങളോടെയായിരിക്കും അന്ത്യദിനം വന്നെത്തുക എന്നാണ്. എല്ലാം ശാന്തമായിരിക്കും, ജീവിതം തകിടംമറിയുമെന്ന ചിന്തയില്ലാതെ അനുദിനകാര്യങ്ങളില് സ്വസ്ഥമായി ചെയ്തുകൊണ്ടിരിക്കും. സുവിശേഷം നമ്മെ ഭയപ്പെടുത്തുകയല്ല, മറിച്ച് ഉപരിയായ മറ്റൊരു ചക്രവാളം നമുക്കു തുറന്നുതരികയാണ്, അനുദിനജീവിതപ്രവര്ത്തനങ്ങള് മഹത്തായ, നിര്ണായകമായ വിധത്തില് നിര് വഹിക്കേണ്ടതുണ്ടെന്ന് അനുസ്മരിപ്പിക്കുകയാണ്. അന്ത്യദിനത്തില് നമ്മെ സന്ദര്ശി ക്കാനെത്തുന്ന കര്ത്താവുമായുള്ള ബന്ധം ഓരോ വര്ത്തനങ്ങള്ക്കും ഓരോ കാര്യങ്ങള്ക്കും ഒരു വ്യത്യസ്തമായ പ്രഭ നല്കുന്നുണ്ട്, സാന്ദ്രമായതും, പ്രതീകാത്മകമായതുമായ മൂല്യം നല്കുന്നുണ്ട്.

ഈ ഒരു പരിപ്രേക്ഷ്യം ഒരു തെളിഞ്ഞ ബുദ്ധിയിലേക്കുള്ള, സുബോധത്തിലേക്കുള്ള ഒരു വിളിയാണ്.  ഒരിക്കലും ഭൌമികകാര്യങ്ങളുടെ, ഇന്ദ്രിയഗോചരമായവയുടെ അധീനതയിലായിരിക്കരുത് നാം.  അവയെ അധീനപ്പെടുത്തുന്നതിനു നമുക്കുള്ള ഒരു വിളി തിരിച്ചറിയുന്നതിന് യുഗാന്ത്യവീക്ഷണം നമ്മെ സഹായിക്കുന്നു.  മറിച്ച്, അവയുടെ അധീനതയിലായിരിക്കുന്ന ഒരു അവസ്ഥയിലായിരിക്കാന് നമ്മെ നാം അനുവദിച്ചിട്ടുണ്ടെങ്കില് ദൈവവുമായുള്ള നിര്ണായക കണ്ടുമുട്ടല് ഏതെങ്കിലും തരത്തില് പ്രാധാന്യമുള്ളതാണെന്നു നമുക്കു തോന്നുക യില്ല. അന്ത്യദിനത്തിലെ കര്ത്താവുമായുള്ള കണ്ടുമുട്ടല് അതാണ് സുപ്രധാനം. ആ, നിശ്ചിതകണ്ടുമുട്ടലിന്, അനുദിനജീവിതകര്ത്തവ്യങ്ങള് മേല്പ്പറഞ്ഞ പരിപ്രേക്ഷ്യത്തില്നിന്നുകൊണ്ടു നിര് വഹിക്കേ ണ്ടതുണ്ട്, ആ ഒരു ചക്രവാളത്തില്നിന്നുകൊണ്ടു പ്രത്യുത്തരിക്കേണ്ടതുണ്ട്. കര്ത്താവു നമ്മെ സന്ദര്ശിക്കുന്നതിനായി വരും, ആ നിമിഷത്തില്, സുവിശേഷം പറയുന്നതുപോലെ, രണ്ടുപേര് വയലിലായിരിക്കും, ഒരാള് എടുക്കപ്പെടും, മറ്റെയാള് അവശേഷിക്കും (വാ. 40). ഇത് ജാഗരൂകരായിരിക്കാ നുള്ള ഒരു ക്ഷണമാണ്, എന്തെന്നാല് അവിടുന്നു വരുന്നത് എപ്പോഴാണെന്നു നമുക്കറിയില്ല, നാമെപ്പോഴും കൂടെപ്പോകുന്നതിന് തയ്യാറായിരിക്കണം.

ഈ ആഗമനകാലത്തില് നമ്മുടെ ഹൃദയത്തിന്റെ ചക്രവാളങ്ങള് വികസിപ്പിക്കേണ്ടതുണ്ട്, പുതുമയാര്ന്ന കാര്യങ്ങള് കടന്നുവരുന്ന ജീവിതത്തെ വിസ്മയത്തോടുകൂടി നോക്കിക്കാണേണ്ടതുണ്ട്. ഇങ്ങനെ ചെയ്യണമെങ്കില് നമ്മുടെ സുരക്ഷിതത്വത്തില്, നമ്മുടെ പദ്ധതികളില് ആശ്രയിക്കാതെ ജീവി ക്കാന് നാം പഠിക്കണം. എന്തെന്നാല്, നാം വിചാരിച്ചിരിക്കാത്ത സമയത്ത് കര്ത്താവു വരും. കൂടു തല് മനോഹരവും മഹത്തുമായ തലത്തിലൂടെ അവിടുന്ന് പ്രവേശിക്കും.  

ആഗമനകാലത്തിന്റെ കന്യകയായ നമ്മുടെ നാഥ, നമ്മുടെ ജീവിതത്തിന്റെ നാഥരായി നമ്മെത്തന്നെ കണക്കാക്കാതിരിക്കാന് നമ്മെ സഹായിക്കട്ടെ. കര്ത്താവു വന്നു നമ്മുടെ ജീവിതങ്ങളെ മാറ്റുമ്പോള് അതിനോടു മറുതലിക്കാതിരിക്കാന്, മറിച്ച്, അവിടുന്നു സന്ദര്ശിക്കുന്നതിനെത്തുമ്പോള് എപ്പോഴും തയ്യാറായിരിക്കാന്, നമ്മെ വിട്ടുകൊടുക്കാന്, നമ്മുടെ പ്ലാനുകളെ തകിടം മറിക്കുന്നവനായ നമ്മുടെ അതിഥിയെ സ്വീകരിക്കാന് കന്യകാനാഥ നമ്മെ സഹായിക്കട്ടെ. പ്രാര്ഥനാശംസയോടെ പാപ്പാ ക൪ത്താവി൯റെ മാലാഖ എന്ന ത്രികാലജപം ചൊല്ലി. തുടര്ന്ന് അപ്പസ്തോലികാശീര് വാദം നല്കി.

ത്രികാലജപത്തിനുശേഷം പ്രിയ സഹോദരീസഹോദരന്മാരെ എന്ന സംബോധനയോടെ പലവിധത്തിലു ള്ള പ്രകൃതിക്ഷോഭ ങ്ങള്ക്കിരയായി ദുരിതമനുഭവിക്കുന്നവര്ക്ക് തന്റെ പ്രാര്ഥനാസാന്നിധ്യം വാഗ്ദാ നം ചെയ്തു. തീര്‍ഥാടകരെ പ്രത്യേകമായി അഭിവാദ്യം ചെയ്യുകയും ചെയ്യുകയും പ്രാര്ഥനാശംസ ളറിയിക്കുകയും ചെയ്തു.

കൊടുങ്കാറ്റും തുടര്ന്നുണ്ടായ ഭൂമികുലുക്കവും വരുത്തിയ ദുരിതങ്ങളില് പെട്ട മധ്യ അമേരിക്കയി ലെ പ്രത്യേകിച്ച് കോസ്റ്റാറിക്ക, നിക്കരാഗ്വ എന്നീ രാജ്യങ്ങളിലെ ജനങ്ങള്ക്കുവേണ്ടി നിശ്ചയമായും പ്രാര്ഥിക്കുന്നുവെന്നും ഒപ്പം വടക്കേ ഇറ്റലിയിലുണ്ടായ വെള്ളപ്പൊക്കത്തില് ദുരിതമനുഭവിക്കുന്നവരെയും തന്റെ പ്രാര്ഥനകളില് ഞാന് ഓര്ക്കുന്നുവെന്നും അറിയിച്ചു. ഇറ്റലിയില് നിന്നും മറ്റു വിവിധ രാജ്യങ്ങളില് നിന്നും എത്തിയ തീര്ഥാടകരായ എല്ലാവരെയും അഭിവാദ്യം ചെയ്തു. എല്ലാ കുടുംബങ്ങള്ക്കും ഇടവകയില്നിന്നുള്ള ഗ്രൂപ്പുകള്ക്കും, മറ്റ് സംഘടനകള്ക്കും ലെബനോന്, ഈജി പ്ത്, സ്ലോവാക്യ എന്നിവിടങ്ങളില്നിന്നു ള്ളവര്ക്കും ജര്മനിയിലെ ലിംബുര്ഗില്നിന്നുള്ള ഗായകസംഘത്തിനും  പ്രത്യേകമായി അഭിവാദനമര്പ്പിച്ചു.  ഇക്വദോറില്നിന്നുള്ള സമൂഹം, TRA NOI എന്ന കുടുംബപ്ര സ്ഥാനം, റിയേത്തിയില്നിന്നുള്ള ALTAMURA GROUP തുടങ്ങിയവര്ക്ക് ഏറ്റം വാത്സല്യത്തോടെ പാപ്പാ അഭിവാദനമര്പ്പിച്ചു.

ഐശ്വര്യപൂ൪ണമായ ഒരു ഞായറാഴ്ചയും  കര്ത്താവിനെ കണ്ടുമുട്ടുന്നതിനുവേണ്ടിയുള്ള നല്ല ഒരു ആഗമനകാലയാത്രയും ആശംസിച്ചു. തനിക്കുവേണ്ടി പ്രാ൪ഥിക്കുന്നതിനു മറക്കരുതേ എന്നപേക്ഷിച്ച പാപ്പാ തുടര്‍ന്ന് എല്ലാവ൪ക്കും നല്ല ഉച്ചവിരുന്നും നേര്ന്ന് വീണ്ടും കാണാമെന്നു പറഞ്ഞു പാപ്പാ ഞായറാഴ്ചയിലുള്ള പൊതുദ൪ശനപരിപാടി അവസാനിപ്പിച്ചു.  








All the contents on this site are copyrighted ©.