2016-11-21 13:37:00

കാരുണ്യം: പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍


കരുണയുടെ ജൂബിലി വിശ്വാസികളുടെ ഹൃദയങ്ങളില്‍ അനുസ്യൂതം ഫലങ്ങള്‍ പുറപ്പെടുവിക്കണമെന്ന് മാര്‍പ്പാപ്പാ.

കരുണയുടെ അസാധാരണ ജൂബിലി സമാപിച്ച ഞായറാഴ്ച (20/11/16) കുറിച്ച ട്വിറ്റര്‍ സന്ദേശങ്ങളിലൊന്നിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ആശംസയുള്ളത്.

 “ഇന്നു സമാപിക്കുന്ന കരുണയുടെ ജൂബലി വിശ്വാസികളുടെ ഹൃദയങ്ങളിലും പ്രവൃത്തികളിലും അനുസ്യൂതം ഫലങ്ങള്‍ പുറപ്പെടുവിക്കട്ടെ” എന്നാണ് പാപ്പാ ഞായറാഴ്ച ട്വിറ്ററില്‍ കണ്ണിചേര്‍ത്ത ആദ്യ സന്ദേശം.

അന്നു തന്നെ പാപ്പാ കുറിച്ച ഇതര ട്വിറ്റര്‍ സന്ദേശങ്ങള്‍ ഇപ്രകാരമാണ്:

“ദൈവം കൃപയുടെ അസാധാരണമായ ഒരു സമയം നമുക്കേകിയതിന് നന്ദിയോതിക്കൊണ്ട് ഇന്നു നമ്മള്‍ വിശുദ്ധ വാതില്‍ അടയ്ക്കുന്നു”

“നമ്മുടെ മദ്ധ്യേ സന്നിഹിതമായ ദൈവരാജ്യത്തിന്‍റെ അടയാളമെന്ന നിലയില്‍ കാരുണ്യത്തിന്‍റെ പരിമളതൈലം ചാരത്തും ദൂരത്തുമുള്ള എല്ലാ വിശ്വാസികളിലും എത്തട്ടെ”.

“കര്‍ത്താവ് സകലസൃഷ്ടികളിലും കാരുണ്യം വര്‍ഷിക്കുന്നതിനായി നമുക്ക് സഭയെയും നരകുലം മുഴുവനെയും അപരിമേയമായ പ്രപഞ്ചത്തെയും അവിടത്തേക്കു ഭരമേല്‍പിക്കാം”.

പാപ്പായുടെ ഈ സന്ദേശങ്ങള്‍, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.