2016-11-21 13:14:00

കരുണയുടെ ജൂബിലിയാചരണം :2 കോടിയിലേറെ തീര്‍ത്ഥാടകര്‍ റോമില്‍


2 കോടിയിലേറെ തീര്‍ത്ഥാടകര്‍ കരുണയുടെ അസാധാരണ ജൂബിലിയാചരണത്തോടനുബന്ധിച്ച് റോമിലെത്തിയെന്ന് ഈ ജൂബിലിയാഘോഷത്തിന്‍റെ ചുമതലവഹിച്ച നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ്പ് റീനൊ ഫിസിക്കേല്ല വെളിപ്പെടുത്തി.

ജൂബിലിവര്‍ഷത്തിന് ഞായറാഴ്ച (20/11/16) സമാപനം കുറിച്ച തിരുക്കര്‍മ്മങ്ങളുടെ അവസാനം ഫ്രാന്‍സീസ് പാപ്പാ ഒപ്പുവച്ച അപ്പസ്തോലിക ലേഖനമായ “മിസെരികോര്‍ദിയ ഏത്ത് മീസെര” യുടെ തിങ്കളാഴ്ച (21/11/16) നടന്ന പ്രകാശനവേളയിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

ചൈന, നേപ്പാള്‍ ദക്ഷിണ കൊറിയ എന്നീ നാടുകളുള്‍പ്പടെ 156 രാജ്യങ്ങളില്‍ നിന്നായി, കൃത്യമായി പറഞ്ഞാല്‍ 2 കോടി 12 ലക്ഷത്തി 92926 തീര്‍ത്ഥാടകര്‍ റോമിലെത്തെയെന്ന് ആര്‍ച്ച്ബിഷപ്പ് റീനൊ ഫിസിക്കേല്ല വ്യക്തമാക്കി.   

 








All the contents on this site are copyrighted ©.