2016-11-17 17:47:00

പീഡനങ്ങളില്‍ പതറാതിരിക്കാം! ക്രിസ്തുവിന് സാക്ഷ്യമേകാം!!


നവംബര്‍ 17  വ്യാഴാഴ്ച രാവിലെ കിഴക്കിന്‍റെ അസ്സീറിയന്‍ സഭാതലവന്‍, പാത്രിയര്‍ക്കിസ് മാര്‍ ഗീവര്‍ഗ്ഗിസ് ത്രിതീയനും മറ്റു സഭാ പ്രതിനിധികളുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രസ്താവിച്ചത്.

കിഴക്കിന്‍റെ ക്രൈസ്തവ മക്കള്‍, വിശിഷ്യാ സിറിയയിലും ഇറാക്കിലുമുള്ളവര്‍ ഇന്നും പീഡനങ്ങള്‍ സഹിക്കുകയാണ്. ഏതു വിഭാഗത്തില്‍പ്പെട്ടവരായിരുന്നാലും, സഭകളുടെ വിശ്വാസത്തിന്‍റെ കേന്ദ്രം ക്രിസ്തുവാണ്. ക്രിസ്തുവിലുള്ള വിശ്വാസമാണ് പീഡനങ്ങളില്‍ പതറാതെ നില്ക്കാന്‍ നമ്മെ സഹായിക്കേണ്ടത്. തിന്മയെ നന്മകൊണ്ടു നേരിടാന്‍ സഹായിക്കുന്നത് അവിടുന്നിലുള്ള വിശ്വാസം തന്നെ!  

ക്രിസ്തുവിന്‍റെ മനുഷ്യാവതാര രഹസ്യത്തിലുള്ള വിശ്വാസം സഭകളുടെ കൂട്ടായ പ്രായണത്തിന്‍റെയും തീര്‍ത്ഥാടനത്തിന്‍റെയും പ്രേരകശക്തിയാകട്ടെ! സുവിശേഷ സ്നേഹത്തിന്‍റെ സാക്ഷ്യത്തിലൂടെ ഐക്യത്തിന്‍റെ പാതയില്‍ മുന്നേറാം! ആദിമസഭയിലെ വിശുദ്ധാത്മാക്കളുടെയും രക്ഷസാക്ഷികളുടെയും ജീവിതമാതൃക കൂട്ടായ്മയുടെയും ജീവസമര്‍പ്പണത്തിന്‍റെയും പാതയില്‍ നിത്യനഗരത്തിലേയ്ക്ക് ഒരുമിച്ച് ചരിക്കാന്‍ പ്രചോദനമേകട്ടെ!

ആശംസയോടെയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്. ആദരവോടെ സ്നേഹോപഹാരങ്ങള്‍ കൈമാറിക്കൊണ്ടാണ് കൂടിക്കാഴ്ച സമാപിച്ചത്.

Photo : Patriarch Gewargis III offering an Assyrian chalice to Pope Francis.

 








All the contents on this site are copyrighted ©.