2016-11-15 15:06:00

കാരുണ്യത്തിന്‍റെ വിപ്ലവം സൃഷ്ടിക്കാന്‍ : പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’


“നാം എല്ലാവരും, എല്ലാദിവസവും ഒരു കാരുണ്യപ്രവൃത്തി ചെയ്താല്‍ അതു ലോകത്ത് നന്മയുടെ വിപ്ലവം സൃഷ്ടിക്കും…!”

നവംബര്‍ 15, ചൊവ്വാഴ്ച @pontifex എന്ന ഹാന്‍ഡിലില്‍ ഇങ്ങനെയാണ് പാപ്പാ ഫ്രാന്‍സിസ് ചിന്തകള്‍ പങ്കുവച്ചത്.

ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ചുഗീസ്, ജര്‍മ്മന്‍, ഫ്രഞ്ച്, പോളിഷ്, ലാറ്റിന്‍, അറബി എന്നിങ്ങനെ വിവിധ ഭാഷകളിലാണ് വത്തിക്കാനില്‍നിന്നും പാപ്പാ അനുദിനം ചിന്തകള്‍ കണ്ണിചേര്‍ക്കുന്നത്.

If every one of us, every day, does a work of mercy, there will be a revolution in the world!

Se ognuno di noi, ogni giorno, fa un’opera di misericordia, ci sarà una rivoluzione nel mondo.

Si cada uno de nosotros hace una obra de misericordia al día, se producirá una revolución en el mundo.

Se cada um de nós, todos os dias, faz uma obra de misericórdia, haverá uma revolução no mundo.

Si chacun de nous, chaque jour, accomplit une œuvre de miséricorde, cela sera une révolution dans le monde!

Wenn jeder von uns täglich ein Werk der Barmherzigkeit vollbringt, wird das eine Revolution in der Welt sein!

Si unusquisque nostrum cotidie unum opus adimplet misericordiae, eversio in universo erit.

Jeśli każdy z nas codziennie spełni jeden uczynek miłosierdzia, będzie to rewolucja na świecie.

إن قام كلُّ واحد منّا يوميًّا بعمل رحمة فستكون هناك ثورة في العالم!

കാരുണ്യത്തിന്‍റെ ജൂബിലിയുടെ ചിന്ത മനസ്സില്‍ ഏറ്റിയായിരിക്കണം ഇങ്ങനെ ട്വിറ്ററില്‍ പാപ്പാ  ചിന്തകള്‍ കുറിച്ചത്. 2015 ‍ഡിസംബര്‍ 8-ാം തിയതി അമലോത്ഭവനാഥയുടെ തിരുനാളില്‍ ആരംഭിച്ച കാരുണ്യത്തിന്‍റെ പ്രത്യേക ജൂബിലിവത്സരം നവംബര്‍ 20-ാം തിയതി ഞായറാഴ്ച, ക്രിസ്തുരാജന്‍റെ മഹോത്സവത്തില്‍ സമാപിക്കും.

ജൂബിലിയാചരണത്തിലൂടെ ദൈവത്തിന്‍റെ കാരുണ്യവര്‍ഷം എല്ലാവര്‍ക്കും എവിടെയും ലഭിക്കുമാറ് കാരുണ്യകവാടങ്ങള്‍ ലോകത്തെ ദേശീയ പ്രാദേശിക സഭ ആസ്ഥാനങ്ങളില്‍ തുറക്കപ്പെട്ടു. വത്തിക്കാനിലെന്നപോലെ സമാന്തരപരിപാടികള്‍ രൂപതികളിലും മറ്റു സഭാകേന്ദ്രിങ്ങളിലും സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും അനുമതിയും വത്തിക്കാന്‍ നല്‍കിയിരുന്നു. അങ്ങനെ കാരുണ്യത്തിന്‍റെ ജൂബിലി ജനകീയ ആഘോഷമായെന്നു പറയാം.  ലോകത്തിന്‍റെ എല്ലാഭാഗത്തുമുള്ള ജൂബിലികവാടങ്ങള്‍ നവംബര്‍ 13-ന് അടയ്ക്കപ്പെട്ടു. നവംബര്‍ 20 - ഞായറാഴ്ച വത്തിക്കാനിലെ കാരുണ്യകവാടം പാപ്പാ ഫ്രാന്‍സിസ് അടയ്ക്കും. എന്നാല്‍, നമ്മുടെ ഹൃദയകവാടങ്ങള്‍ ഇനിയും സഹോദരങ്ങള്‍ക്കായി കരുണയോടെ തുറക്കപ്പെടണം എന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെതന്നെ വാക്കുകളാണ്. 

Photo : When Pope Francis greeted Pope Emeritus, Benedict XVI at the Door of Mercy in Vatican (file 8, December 2015).

 








All the contents on this site are copyrighted ©.