2016-11-14 13:27:00

ന്യുമോണിയയും അതിസാരവും കൂടുതല്‍ കുട്ടികളുടെ ജീവനെടുക്കുന്നു


ന്യുമോണിയയും അതിസാരവും അനുവര്‍ഷം 14 ലക്ഷത്തോളം കുട്ടികളുടെ ജീവന്‍ അപഹരിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി-(UNICEF) വെളിപ്പെടുത്തുന്നു.

ദരിദ്രനാടുകളിലാണ് ഈ മരണങ്ങള്‍ കൂടുതല്‍ നടക്കുന്നതെന്നും കുഞ്ഞുങ്ങളെ   

ബാധിക്കുന്ന ഇതര രോഗങ്ങളെ അപേക്ഷിച്ച് ന്യുമോണിയയും അതിസാരവും മൂലമാണ് കൂടുതല്‍ കുഞ്ഞുങ്ങള്‍ മരണമടയുന്നതെന്നും യുണിസെഫ് പറയുന്നു.

മുലയൂട്ടല്‍ പ്രതിരോധ കുത്തിവയ്പ്, ഏറ്റം പ്രാഥമികമായ ചികിത്സകള്‍ എന്നിങ്ങനെ ലളിതമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ തടയാവുന്ന ഈ രോഗങ്ങള്‍ ഇത്രയധികം കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്നതില്‍ ഈ സംഘടന ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു.

അന്തരീക്ഷമലിനീകരണം ന്യുമോണിയ മൂലമുള്ള ശിശുമരണങ്ങള്‍ക്ക് ഒരു കാരണമാണെന്നും കാലാവസ്ഥമാറ്റത്തെ സംബന്ധിച്ച ചര്‍ച്ചായോഗങ്ങളില്‍ ലോകനേതാക്കള്‍ ഈ വസ്തുത സാരമായി കണക്കെലെടുക്കേ​ണ്ടതുണ്ടെന്നും യുണിസെഫ് പറയുന്നു.








All the contents on this site are copyrighted ©.