2016-11-14 13:19:00

നിസ്സംഗതയ്ക്ക് മറുമരുന്ന് കാരുണ്യപ്രവൃത്തികള്‍


നിസ്സംഗതയ്ക്ക് മറുമരുന്ന് കാരുണ്യപ്രവൃത്തികളെന്ന് മാര്‍പ്പാപ്പാ

തിങ്കളാഴ്ച (14/11/16) ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത തന്‍റെ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തലുള്ളത്.

നിസ്സംഗതയുടെ രോഗാണുബാധിച്ച ഒരു ലോകത്തില്‍ മെച്ചപ്പെട്ട പ്രത്യൗഷധം കാരുണ്യപ്രവര്‍ത്തനങ്ങളാണ് എന്നാണ് പാപ്പാ ട്വറ്ററില്‍ കുറിച്ചിരിക്കുന്നത്.

സമൂഹം പുറന്തള്ളിയവര്‍ക്കായി, കരുണയുടെ ‌അസാധാരണ ജൂബിലിയോടനുബന്ധിച്ച്, താന്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിച്ച ഇക്കഴിഞ്ഞ ഞായറാഴ്ച (13/11/16) പാപ്പാ ട്വിറ്റര്‍ അനുയായികള്‍ക്കായി നല്കിയ ഉപദേശം ഇങ്ങനെയാണ്ഃ “നിനക്ക് ദൈവത്തെ കണ്ടെത്തണമെങ്കില്‍ അവിടന്ന് മറഞ്ഞിരിക്കുന്നവിടെ അന്വേഷിക്കുക- ഏറ്റം ആവശ്യത്തിലിരിക്കുന്നവരിലും, രോഗികളിലും, തടവുകാരിലും”.

 പാപ്പായുടെ ഈ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

 








All the contents on this site are copyrighted ©.