2016-11-12 14:02:00

ഹൃദയവാതില്‍ മലര്‍ക്കെ തുറന്നിടാന്‍ ദൈവസഹായം തേടുക


ഹൃദയവാതില്‍ മലര്‍ക്കെ തുറന്നിടാന്‍ കഴിയുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു.

ശനിയാഴ്ച (12/11/16) തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലൂടെയാണ് ഫ്രാന്‍സീസ് പാപ്പാ ഈ ക്ഷണം നല്കിയിരിക്കുന്നത്.

“വിശുദ്ധവാതിലിനു മുന്നില്‍ നമുക്കു പ്രാര്‍ത്ഥിക്കാം: എന്‍റെ ഹൃദയത്തിന്‍റെ വാതില്‍ മലര്‍ക്കെ തുറന്നിടാന്‍, കര്‍ത്താവേ, എന്നെ നീ സഹായിക്കേണമെ” എന്ന പാപ്പായുടെ ട്വിറ്റര്‍ സന്ദേശം അറബിയും ലത്തീനുമുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.