2016-11-12 14:05:00

ഭൂകമ്പബാധിതര്‍ക്ക് ആദ്യം ആത്മധൈര്യവും സ്നേഹവും പകരുക


ഭൂകമ്പത്തില്‍ സകലവും നഷ്ടപ്പെട്ടവര്‍ക്ക് ആദ്യം പകരേണ്ടത് ആത്മധൈര്യവും സ്നേഹവും സാന്ത്വനവുമാണെന്ന് കത്തോലിക്കാഉപവിപ്രവര്‍ത്തനസംഘടനയായ കാരിത്താസ് ഇന്‍റര്‍നാസിയൊണാലിസിന്‍റെ  (CARITAS INTERNATIONALIS) അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലൂയിസ് അന്തൊണിയൊ തഗ്ലെ.

ഇറ്റലിയില്‍ ആഗസ്റ്റ്24/26/ ഒക്ടോബര്‍ 30 എന്നീ തിയതികളി‍ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച  നോര്‍ച പ്രദേശം വെള്ളിയാഴ്ച സന്ദര്‍ശിച്ച വേളയിലാണ് അദ്ദേഹം കല്ലുകളാല്‍ മതിലുകള്‍ തീര്‍ക്കുന്നതിനു മുമ്പ് ഐക്യദാര്‍ഢ്യത്തിന്‍റെ ഈ ഭാവങ്ങള്‍ ആവിഷ്ക്കരിക്കപ്പെടണമെന്ന ആശയം പങ്കുവച്ചത്.

ക്രൈസ്തവരായ നാം വിളിക്കപ്പെട്ടിരിക്കുന്നത് ആദ്യമായി സമൂഹനിര്‍മ്മിതിക്കാണെന്ന് കര്‍ദ്ദിനാള്‍ തഗ്ലെ ഓര്‍മ്മിപ്പിച്ചു     








All the contents on this site are copyrighted ©.