2016-11-11 13:37:00

“ഭൂമി നമ്മുടെ പൊതുഭവനം” അതില്‍ പാരസ്പരികതയോടെ ജീവിക്കാം


പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് ‘യുനേസ്ക്കോ’യില്‍ വത്തിക്കാന്‍റെ പ്രതിനിധിയുടെ പ്രഭാഷണം...

മനുഷ്യജീവിതം പാരസ്പരികതയുള്ളതാകണം. നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (Pontifical Council for Justice and Peace) പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സന്‍ പ്രസ്താവിച്ചു. നവംബര്‍ 9-ാം തിയതി ബുധനാഴ്ച രാവിലെ പാരീസിലെ യുനെസ്ക്കോ ആസ്ഥാനത്ത് നടന്ന “ഭൂമി, നമ്മുടെ പൊതുഭവനം” എന്ന രാജ്യാന്തര സംഗമത്തിലാണ് കര്‍ദ്ദിനാള്‍ ഇങ്ങനെ പ്രസ്താവിച്ചത്.

ദൈവവും ഭൂമിയും മനുഷ്യരും, പിന്നെ മനുഷ്യര്‍ അന്വോന്യവും ബന്ധപ്പെട്ടിരിക്കുന്ന അടിസ്ഥാനപരമായൊരു പാരസ്പരികത ജീവതത്തിനുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്നില്‍ ഉണ്ടാകുന്ന മുറിപ്പാട്, മറ്റു ജീവിത തലങ്ങളെ ബാധിക്കുമെന്ന്, Laudato Si’ അങ്ങേയ്ക്കു സ്തുതി! എന്ന ചാക്രികലേഖനത്തെ ആധാരമാക്കി കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു.  

ഭൂമിയിലെ ജൈവവൈവിദ്ധ്യങ്ങളെ നശിപ്പിക്കുന്ന വനനശീകരണംപോലുള്ള മനുഷ്യന്‍റെ പ്രവൃത്തികള്‍ കാലാവസ്ഥ വ്യതിയാനമുണ്ടാക്കുന്നു. ഭൂമിയിലെ ജലസ്രോതസ്സുക്കളെ നശിപ്പിക്കുക അവയെ മലീമസമാക്കുക, അന്തരീക്ഷത്തെ മലിനീകരിക്കാന്‍ പോരുന്ന വിഷവാതങ്ങള്‍ വമിക്കുന്ന പ്രവൃത്തികളില്‍ വ്യാപൃതരാകുക എന്നിവ സമൂഹത്തിനും ഭൂമിക്കും എതിരായ പാപമാണെന്ന്, ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്ക്കാരിക വിഭാഗമായ യുനെസ്ക്കോയുടെ (UNESCO)  രാജ്യാന്തര സംഗമത്തെ കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ഉദ്ബോധിപ്പിച്ചു.

പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന സമഗ്രമായ പാരിസ്ഥിതിക സംവിധാനത്തില്‍ (Integral Ecology),  പൊതുഭവനമായ ഭൂമിയെ പരിരക്ഷിക്കേണ്ട മനുഷ്യന്‍ ഭൂമിയിലെ എളിയവരായ സഹോദരങ്ങളോടും അവരുടെ സുസ്ഥിതിയോടും കടപ്പെട്ടിരിക്കുന്നുവെന്ന വീക്ഷണം കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ സമ്മേളനത്തില്‍ വ്യക്തമാക്കി. തുടര്‍ന്ന് ‘അങ്ങേയ്ക്കു സ്തുതി’ എന്ന ചാക്രിലേഖനത്തെ ആധാരമാക്കി വളരെ പ്രായോഗികമായ 6 കാര്യങ്ങള്‍ അദ്ദേഹം സമ്മേളനത്തില്‍ അവതരിപ്പിച്ചു:

ഭൂമിയുടെ ഉപായസാദ്ധ്യതകളുടെയും പ്രകൃതിയുടെയും ദുരുപയോഗം സകല മനുഷ്യരെയും ബാധിക്കുന്നു. ഉദാഹരണത്തിന്, വലിച്ചെറിയല്‍ സംസ്ക്കാരം സൃഷ്ടിക്കുന്ന പാരിസ്ഥിതിക മലിനീകരണം, ദാരിദ്ര്യം, കുടിയേറ്റും എന്നിവ.

ഭൂമിയുടെ പാരിസ്ഥിതികവും സാമൂഹ്യവുമായ ഘടകങ്ങളെ വേര്‍തിരിച്ചു കാണാനാവില്ല. സകലതും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ഭൂമിയെയും അതിന്‍റെ പ്രകൃതിയെയും സംരക്ഷിക്കാന്‍ സകലരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. ഉദാഹരണത്തിന്, രാഷ്ട്രത്തലവന്മാരുടെ പാരീസ് ഉച്ചകോടി Cop 21 വെളിപ്പെടുത്തിയ ഭൂമിയുടെ ഹരിതവാതകത്തിന്‍റെ അളവു നിയന്ത്രിക്കാനുള്ള സംഘടിതവും ക്രിയാത്മകവുമായി നീക്കം.

ഭൂമിയുടെ സുസ്ഥിതിയെ സംബന്ധിച്ച് പരസ്പരം സത്യസന്ധമായിരിക്കണം, എന്ന നിര്‍ദ്ദേശം.

സ്വാര്‍ത്ഥമായ നേട്ടങ്ങള്‍ക്കുവേണ്ടി വസ്തുതകള്‍ മറച്ചുവയ്ക്കുകയോ, വളച്ചൊടിക്കുകയോ അരുത്.

പ്രതിസന്ധിയിലായിരിക്കുന്ന സമൂഹ്യചുറ്റുപാടുകളെ പരിരക്ഷിക്കാനുള്ള ശ്രമം വിജയിക്കണമെങ്കില്‍ രാഷ്ട്രങ്ങളും സമൂഹങ്ങളും വ്യക്തികളും ക്രിയാത്മകവും വിശ്വാസ്യവും ആത്മാര്‍ത്ഥതയുള്ളതുമായ സംവാദത്തില്‍ ഏര്‍പ്പെടണം.

പ്രാര്‍ത്ഥനാപൂര്‍വ്വം നാം ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട്, എളിമയോടും ലാളിത്യത്തോടുംകൂടെ ഐക്യദാര്‍ഢ്യത്തിന്‍റെ പാതിയില്‍ മുന്നേറണം.

ഈ കാഴ്ചപ്പാടുകള്‍ യഥാര്‍ത്ഥമായും മാനുഷിക അനുഭവമാക്കി മാറ്റുന്ന അവസ്ഥയില്‍ ലോകത്തിന്‍റെ ധാര്‍മ്മികനിലവാരം ഉയര്‍ത്തുവാനും, അത് എവിടെയും അനുഭവവേദ്യമാക്കുവാനും സാധിക്കും. സമ്പദ് വ്യവസ്ഥ, വ്യവസായം അല്ലെങ്കില്‍ നിര്‍മ്മാണം, കച്ചവടം എന്നീ രംഗങ്ങളില്‍ നിഷ്പക്ഷമോ ഉദാസീനമോ ആയൊരു ധാര്‍മ്മികനിലപാട് എടുക്കാനാവില്ലെന്ന് കര്‍ദ്ദിനാള്‍ സമ്മേളനത്തെ ഉദ്ബോധിപ്പിക്കുകയും വ്യക്തമാക്കുകയും ചെയ്തു. അങ്ങനെയുള്ള തീരുമാനങ്ങള്‍ പൊതുഭവനമായ ഭൂമിയെയും, അതിലെ സകല നിവാസികളെയും ബാധിക്കുന്നതായിരിക്കുമെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ സമ്മേളനത്തെ ചൂണ്ടിക്കാട്ടി. ...

Cardinal Turkson is the newly appointed  Prefect of Vatican’s Dycastery for Integral Human Developments. The new dycastery that will come to force as per the mind of Pope Francis since 1 January 2017.  Vatican’s Intergal Human Development department is the recreation from the  merging of 4  already existing Pontifical Councils : 

  1. Pontifical Council for Health Workers,
  2. Pontifical Council for Justice & Peace,
  3. Pontifical Council for Migrants & Itinerants and
  4. Pontifical Council Cor Unum. 







All the contents on this site are copyrighted ©.