2016-11-11 11:21:00

"ദൈവമനുഷ്യന്‍റെ സ്നേഹഗീത” സംഗ്രഹിച്ചെഴുതിയ ലീലാ ഫിലിപ്പുമായി അഭിമുഖം - രണ്ടു ഭാഗങ്ങള്‍


രണ്ടാം ഭാഗം:

സംഗീത-നൃത്ത അദ്ധ്യാപികയായിരുന്നു കുടുംബിനിയായ ലീലാ ഫിലിപ്പ്. തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ അക്കാഡമിയില്‍നിന്നും ‘നടനഭൂഷണം’ കരസ്ഥമാക്കിയ പ്രഥമ കത്തോലിക്ക വനിതയാണ്. കൊല്ലം സ്വദേശിനിയെങ്കിലും സകുടുംബം അമേരിക്കയിലെ മിയാമിയിലാണ് താമസം.

കലാലോകത്തിന്‍റെ മാസ്മരികത വിട്ട് ആത്മീയതയുടെ ആഴങ്ങളിലേയ്ക്കു കടന്നത് ജീവിതത്തില്‍ വൈകി വന്ന ദൈവവിളിയായി ലീലാ ഫിലിപ്പ് വിശ്വസിക്കുന്നു. ഇറ്റലിക്കാരി മരിയ വാള്‍ത്തോര്‍ത്ത ദൈവപ്രചോദിതയായി എഴുതിയ ‘ദൈവമനുഷ്യന്‍റെ സ്നേഹഗീത’യുടെ 16 വാല്യങ്ങളും സംഗ്രഹിച്ച് മലയാളത്തിന്‍റെ അനുവാചകര്‍ക്ക് ലഭ്യമാക്കാന്‍ ലീലാ ഫിലിപ്പിനു കിട്ടിയ ആത്മീയസിദ്ധിയുടെ അനുഭവമാണ് 15 മിനിറ്റുള്ള രണ്ടുഭാഗങ്ങളായുള്ള അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നത്.

മദര്‍ തെരാസയുടെ വിശുദ്ധ പദപ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ റോമില്‍ എത്തിയപ്പോഴാണ് ലീലാ ഫിലിപ്പ് വത്തിക്കാന്‍ റേഡിയോയ്ക്ക് അഭിമുഖം നല്കിയത്. തന്‍റെ ആത്മീയരചനയുടെ ഒരു പ്രതി, പൊതുകൂടിക്കാഴ്ച പരിപാടിയില്‍വച്ച് പാപ്പാ ഫ്രാന്‍സിസിന് കൊടുക്കാനും ആശീര്‍വാദം വാങ്ങാനും ലീലാ ഫിലിപ്പിന് ഭാഗ്യമുണ്ടായി. 








All the contents on this site are copyrighted ©.