2016-11-10 19:43:00

ക്രിസ്തുമസ്സ് ഒരുക്കങ്ങള്‍ക്ക് വത്തിക്കാനില്‍ തുടക്കമായി


വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമായി സജ്ജമാക്കുന്ന വലിയ ക്രിബിന്‍റെയും ക്രിസ്തുമസ് മരത്തിന്‍റയും പണികളോടെയാണ് വത്തിക്കാന്‍റെ ഗവര്‍ണറേറ്റിലെ ജോലിക്കാര്‍ നവംബര്‍ 11-ാം തിയതി വെള്ളിയാഴ്ച ക്രിസ്തുമസിന്‍റെ തയ്യാറെടുപ്പ് ആരംഭിക്കുന്നത്.

യൂറോപ്യന്‍ ദ്വീപു രാജ്യമായ മാള്‍ട്ടയുടെ സര്‍ക്കാരും, അവിടത്തെ അതിരൂപതയും ചേര്‍ന്നു സമ്മാനിക്കുന്ന ജീവച്ഛായയും സാംസ്ക്കാരത്തനിമയുള്ളമുള്ള പുല്‍ക്കൂടും, വടക്കെ ഇറ്റലിയില്‍ ട്രെന്‍റ് പ്രവിശ്യയിലെ ലഗൊരായി മഞ്ഞുമലകളില്‍നിന്നും കൊണ്ടുവരുന്ന 100 അടിയിലേറെ ഉയരമുള്ള ക്രിസ്തുമസ്സ് മരവുമായിരിക്കും ഈ വര്‍ഷത്തെ വത്തിക്കാനിലെ പുല്‍ക്കൂടിന്‍റെ സവിശേഷതകള്‍. വത്തിക്കാന്‍ ഗവര്‍ണറേറ്റ് നവംബര്‍ 10-ാം തിയതി പ്രസിദ്ധപ്പെടുത്തിയ പ്രസ്താവന അറിയിച്ചു.

മാള്‍ട്ടയിലെ കലാകാരന്മാരുടെ പുല്‍ക്കൂടും (Creations of Gozo artists of Malta lead by Sculptor Grech Manwel), വടക്കെ ഇറ്റലിയിലെ ആല്‍പൈന്‍ നഗരമായ സ്കുരേലയിലെ (Scurelle of Trent Province)  നിവാസികള്‍ കൊടുത്തുവിടുന്ന ക്രിസ്തുമസ്സ്മരവും പാപ്പാ ഫ്രാന്‍സിസിനുള്ള ക്രിസ്തുമസ്സ് സമ്മാനങ്ങളാണ്.

ഡിസംബര്‍ 9-ന് തുറക്കപ്പെടുന്ന വത്തിക്കാന്‍ ചത്വരത്തിലെ ക്രിബും അലങ്കരിച്ച ക്രിസ്തുമസ് മരവും 2017-ജനുവരി 9-വരെ ക്രിസ്തുമസ്സിന്‍റെ സന്തോഷം പങ്കവച്ചും, നിത്യനഗരത്തിന് അലങ്കാരമായും തെളിഞ്ഞുനില്കും.

 








All the contents on this site are copyrighted ©.