2016-11-09 18:14:00

കരുണയുള്ള ദൈവത്തിന്‍റെ സാക്ഷികളാകാം : പാപ്പായുടെ ‘ട്വിറ്റര്‍’ സന്ദേശം


സംവാദത്തിലൂടെയും പരസ്പര അംഗീകാരത്തിലൂടെയും, സാഹോദര്യത്തോടെയുള്ള സഹകരണത്തിലൂടെയും നമുക്കിന്ന് കരുണാര്‍ദ്രനായ ദൈവത്തിന്‍റെ സ്നേഹം ലോകത്ത് ദൃശ്യമാക്കാം.

നവംബര്‍ 9-ാം തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെയാണ് ട്വിറ്ററില്‍ ചിന്തകള്‍ കണ്ണിചേര്‍ച്ചത്.

ലോകത്തെ ‘ട്വിറ്റര്‍’ സംവാദരില്‍ ജനപ്രീതിയാര്‍ജ്ജിച്ച ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്. അനുദിന ജീവിതത്തെ പ്രചോദിപ്പിക്കുന്ന സാരോപദേശങ്ങളാണ് @pontifex എന്ന ഹാന്‍ഡിലില്‍ 9 ഭാഷകളില്‍ പാപ്പാ കണ്ണിചേര്‍ക്കുന്നത്. ഇംഗ്ലിഷ്, ലാറ്റിന്‍, അറബി എന്നീ ഭാഷകളിലെ സന്ദേശം ചുവടെ ചേര്‍ത്തിരിക്കുന്നു.

May we make God’s merciful love ever more evident in our world through dialogue, mutual acceptance and fraternal cooperation.

Oportet ut misericordia Dei nostro in mundo per dialogum splendeat, per mutuam acceptionem et consociatam fraternam operam.

لنجعل رحمة الله تسطع في عالمنا من خلال الحوار والقبول المتبادل والتعاون الأخوي.








All the contents on this site are copyrighted ©.