2016-10-29 13:13:00

മതത്തിന്‍റെ പേരിലുള്ള യുദ്ധം പൈശാചികവും ദൈവനിന്ദയും


മതത്തിന്‍റെ പേരിലുള്ള യുദ്ധം പൈശാചികവും ദൈവനിന്ദയുമാണെന്ന് മാര്‍പ്പാപ്പാ.

ഈ വരുന്ന തിങ്കള്‍ (31/10/16) ചൊവ്വ (01/11/16) ദിനങ്ങളില്‍ സ്വീഡനില്‍  ലൂതറന്‍ സഭയും കത്തോലിക്കാസഭയും സംയുക്തമായി  നടത്താന്‍ പോകുന്ന നവോത്ഥാനത്തിന്‍റെ അ‍ഞ്ചാം ശതാബ്ദിയാഘോഷത്തില്‍ പങ്കെടുക്കുന്നതിന് അന്നാട്ടിലേക്കു പോകുന്ന ഫ്രാന്‍സീസ് പാപ്പാ സ്വീഡനില്‍ ഈശോസഭയുടെ മേല്‍നോട്ടത്തിലുള്ള സീഞ്ഞും എന്ന പ്രസിദ്ധീകരണത്തിന്‍റെ മോധാവിയായ വൈദികന്‍ ഉള്‍ഫ് ജോണ്‍സന് അനുവദിച്ച സുദീര്‍ഘമായ അഭിമുഖത്തിലാണ് ഈ പ്രസ്താവനയുള്ളത്.

സ്വീഡനിലേക്കുള്ള യാതയുമായി ബന്ധപ്പെടുത്തി പ്രൊട്ടസ്റ്റന്‍റ്   നവീകരണത്തെക്കുറിച്ചു ചോദിച്ച ചോദ്യത്തിന് പാപ്പാ നവീകരണം തിരുലിഖിതം എന്നീ വാക്കുകള്‍ വിശകലനം ചെയ്തുകൊണ്ടാണ് ഉത്തരമേകിയത്.

സഭ സദാ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും മാര്‍ട്ടിന്‍ ലൂതര്‍ ദൈവവചനം ജനങ്ങളുടെ കരങ്ങളില്‍ വച്ചുകൊടുത്തുകൊണ്ട് വലിയൊരു കാല്‍വയ്പ്പാണ് നടത്തിയതെന്നും പാപ്പാ അനുസ്മരിച്ചു.

മദ്ധ്യപൂര്‍വ്വദേശത്തെ ജനങ്ങളു‌‌ടെ അവസ്ഥയെക്കുറിച്ചുന്നയിക്കപ്പെട്ട ചോദ്യത്തിനുത്തരമേകവെ പാപ്പാ അത് നിണസാക്ഷികളുടെ ദേശമാണെന്നും ദൈവം അവരെ തനിച്ചാക്കില്ല എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പറഞ്ഞു. 








All the contents on this site are copyrighted ©.