2016-10-21 13:32:00

ബുര്‍ക്കീനൊ ഫാസൊയുടെ പ്രസിഡന്‍റ് വത്തിക്കാനില്‍


പശ്ചിമാഫ്രിക്കന്‍ നാടായ ബുര്‍ക്കീനൊ ഫാസൊയുടെ പ്രസിഡന്‍റ് റോക് മാര്‍ക്ക് ക്രിസ്റ്റ്യന്‍ കബോറേയ്ക്ക് മാര്‍പ്പാപ്പാ ദര്‍ശനം അനുവദിച്ചു.

വത്തിക്കാനില്‍ വ്യാഴാഴ്ച(20/10/16) ആയിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയം, പ്രസ് ഓഫീസ് ഒരു പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തി.

ദേശീയ അനുരഞ്ജനം, അന്നാട്ടിലെ വിവിധമതവിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണം, പരസ്പരാദരവ്, തൊഴില്‍, യുവജനം എന്നിവ ഫ്രാന്‍സീസ് പാപ്പായും പ്രസിഡന്‍റ് റോക് മാര്‍ക്ക് ക്രിസ്റ്റ്യന്‍ കബോറേയും തമ്മിലുള്ള സൗഹാര്‍ദ്ദപരമായിരുന്ന കൂടിക്കാഴ്ചാവേളയില്‍ ചര്‍ച്ചാവിഷയങ്ങളായി എന്നും അന്താരാഷ്ട്രപ്രാധാന്യമുള്ള വിഷയങ്ങളും പരാമര്‍ശിക്കപ്പെട്ടുവെന്നും പത്രക്കുറിപ്പില്‍ കാണുന്നു.

പരിശുദ്ധസിംഹാസനവും ബുര്‍ക്കീന ഫാസൊയും തമ്മിലുള്ള മെച്ചപ്പെട്ട ബന്ധങ്ങളും കത്തോലിക്കാസഭ വിദ്യഭ്യാസ ആതുരസേവനമേഖലകളില്‍ ഏകുന്ന സുപ്രധാനസംഭാവനകളും ഈ കൂടിക്കാഴ്ചാവേളയില്‍ അനുസ്മരിക്കപ്പെട്ടു.

 








All the contents on this site are copyrighted ©.