2016-10-19 19:22:00

കാരുണ്യത്തിന്‍റെ ‘അക്ഷരശില്പം’ ജൂബിലിക്ക് അരങ്ങായി


 ആഗോളസഭ ആചരിക്കുന്ന  കാരുണ്യത്തിന്‍റെ ജൂബിലി പ്രമാണിച്ചും, ഹംഗറിയിലെ വിശുദ്ധ മാര്‍ട്ടിന്‍റെ 1700-ാം ജന്മവാര്‍ഷികം അനുസ്മരിച്ചുകൊണ്ടുമാണ് റോമില്‍ ഈ  അപൂര്‍വ്വ ശില്പം പ്രദര്‍ശനത്തിന് എത്തിയത്.  കാരുണ്യം,  MISERICORDIA എന്ന ലത്തീന്‍ വാക്കിന്‍റെ 12 അക്ഷരങ്ങള്‍ ‘ഫൈബറി’ല്‍ തീര്‍ത്ത അക്ഷരസമുച്ചയമാണ് ബഹുവര്‍ണ്ണ ശില്പം.  വിശുദ്ധ മാര്‍ട്ടിന്‍റെ ജന്‍മദേശമായ കിഴക്കന്‍ യൂറോപ്യന്‍ രാജ്യം ഹംഗറിയാണ് ശില്പത്തിന്‍റെ പ്രായോജകര്‍.

ശരാശരി 12 അടി ഉയരമുള്ള അക്ഷരങ്ങള്‍ക്ക് 3 അടിയോളം ഘനമുണ്ട്. വത്തിക്കാനില്‍നിന്നും അധികം അകലെയല്ലാതെ ക്യാസില്‍ സാന്താഞ്ചലോയും (Castle Sant’Angelo) വത്തിക്കാനിലേയ്ക്കുള്ള രാജവീഥി, വിയാ റികോണ്‍ചീലിയാസിയോനെയും (Via della Reconciliazione) സന്ധിക്കുന്ന  ഇടത്താണ് ചതുര്‍മാനമുള്ള MISERICORDIA അക്ഷരങ്ങള്‍ശില്പം സംവിധാനം ചെയ്തിരിക്കുന്നത്. അക്ഷരങ്ങളുടെ മുഖപ്പില്‍ പ്രശസ്ത ഇറ്റാലിയന്‍ ഹംഗേറിയന്‍ ചിത്രകാരന്മാരൂടെ 12 വര്‍ണ്ണരചനകളാണ്. കാരുണ്യത്തിന്‍റെ 12 വിഷയങ്ങളുടെ ചിത്രണങ്ങളാണ് ഓരോ അക്ഷരത്തെയും വര്‍ണ്ണാഭമാക്കുന്നതും ശില്പത്തിന് മൂല്യം നല്കുന്നതും. ജൂബിലിവത്സരത്തെ പ്രകാശിപ്പിക്കുന്ന കാരുണ്യത്തിന്‍റെ രചനകളാണ് അക്ഷരങ്ങളിലെ വര്‍ണ്ണച്ചിത്രങ്ങള്‍. ഒരോ അക്ഷരത്തിന്‍റെയും പിന്‍ഭാഗത്ത് ചിത്രത്തിന്‍റെ വ്യാഖനവും ചിത്രകാരന്‍റെ പേരും നല്‍കിയിട്ടുണ്ട്. സന്ദര്‍ശകര്‍ ധാരാളം എത്തുന്ന ഈ ഭാഗത്ത് ഒക്ടോബര്‍ 11-ാം തിയതി സ്ഥാപിച്ച ശില്പം ശ്രദ്ധേയമായിക്കഴിഞ്ഞു. നവംബര്‍ 11-ാം തിയതി ഹംഗറിയിലെ വിശുദ്ധ മാര്‍ട്ടിന്‍റെ തിരുനാള്‍വരെ പ്രദര്‍ശനം ഉണ്ടായിരിക്കും.

ക്രിസ്താബ്ദം 316-ല്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ഹംഗറിയില്‍ ജനിച്ച വിശുദ്ധ മാര്‍ട്ടില്‍ കാരുണ്യപ്രവൃത്തികള്‍കൊണ്ട് ശ്രദ്ധേയനായിത്തീര്‍ന്ന ഒരു സൈനിക ഉദ്ധ്യോഗസ്ഥനായിരുന്നു.  സൈനികവസ്ത്രത്തിന്‍റെ മേല്‍വിരി രണ്ടായി മുറിച്ച് തണുത്തു വിറങ്ങലിച്ച് വഴിയോരത്തു കിടന്നിരുന്ന ഭക്ഷുവിനു കൊടുത്ത മാര്‍ട്ടിന്‍റെ കാരുണ്യപ്രവൃത്തി പ്രശസ്തമാണ്. വിശുദ്ധന്‍റെ  17-ാം ജന്മശതാബ്ദി അനുസ്മരിച്ചുകൊണ്ടാണ് ഹംഗറിയുടെ ഉപപ്രധാനമന്ത്രി, സോള്‍ട്ട് സെമജന്‍ ഈ ശില്പം പാപ്പാ ഫ്രാ‍ന്‍സിസിന് സമര്‍പ്പിച്ചത്.

https://www.facebook.com/misericordiarome/

https://www.instgram.com/misericordiarome/

https://tunes.apple,com/it/app/hug-tap-to-donate/id1003737769?mt=8

പാരസ്പരികത അക്ഷരശില്പത്തിന്‍റെ സവിശേഷതാണ്. ജനങ്ങള്‍ക്ക് അടുത്തുചെന്ന് കാണുവാന്‍ മാത്രമല്ല, അതില്‍ ഇരുന്നോ, കയറിനിന്നോ ഫോട്ടോ എടുക്കാനും... കുട്ടികള്‍ക്ക് അക്ഷരങ്ങളില്‍ കയറി കളിക്കാനും ഇരിക്കാനും ചാടി മറിയാനുമൊക്കെയുള്ള സൗകര്യത്തിലാണ് ശില്പം സംവിധാനം ചെയ്തിരിക്കുന്നത്. മാത്രമല്ല, വിശുദ്ധ മാര്‍ട്ടിന്‍റെ നാമത്തില്‍ കാരുണ്യപ്രവൃത്തികള്‍ക്കായി അഗതികളെ സഹായിക്കാനുള്ള hug-tap-to-donate ഡിജിറ്റല്‍ ലിങ്കും, പ്രദര്‍ശന പരിസരത്തു സംവിധാനം ചെയ്തിരിക്കുന്ന ക്യാമറകള്‍വഴി അതിന്‍റെ ദൃശ്യബിംബങ്ങള്‍ അകലങ്ങളിലും അന്യനാടാകുളിലും കാണുവാനുള്ള സൗകര്യം ചെയ്തിരിക്കുന്നു.

https://www.facebook.com/misericordiarome/

https://www.instgram.com/misericordiarome/

ചിത്രീകരണത്തിന്‍റെ ശൈലിക്ക് ഉദാഹരണമായി, അക്ഷരശില്പത്തിലെ 11-ാമത്തെ ‘ഐ’  ‘I’ എന്ന അക്ഷരത്തിലെ ചിത്രീകരണം ക്രിസ്തുവാണ്. ബുറ്റുകള്‍ ഏറ്റ് മുറിപ്പെട്ട ക്രിസ്തുവിന്‍റെ ചിത്രത്തീകരണത്തിലൂടെ ഇന്നു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ചിന്നഭിന്നമായി അരങ്ങേറുന്ന, പാപ്പാ ഫ്രാന്‍സിസ് വിളിക്കുന്ന ‘മൂന്നാം ലോകമഹായുദ്ധ’ മാണ് കലാകരാന്‍ ചിത്രീകരിക്കുന്നത്. ഒപ്പം യുദ്ധത്തിന്‍റെയും അഭ്യന്തരകലാപത്തിന്‍റെയും കെടുതികളില്‍ ക്ലേശിക്കുന്ന ജനസഹസ്രങ്ങളുടെ ഓര്‍മ്മയുമാണ് അക്ഷരശില്പം.

 








All the contents on this site are copyrighted ©.