2016-10-15 13:10:00

പാപ്പായുടെ "കാരുണ്യത്തിന്‍റെ വെള്ളിയാഴ്ച " ആചരണം


സാമൂഹ്യ കുടുംബപരങ്ങളായ പ്രതികൂല സാഹചര്യങ്ങളില്‍ കഴിയുന്ന കുട്ടികളെ സാമൂഹ്യ സേവന വിഭാഗങ്ങളുടേയോ കോടതിയുടേയോ നിര്‍ദ്ദേശ പ്രകാരം താമസിപ്പിച്ചു പരിചരിക്കുന്ന, റോമിലുള്ള ഇടമായ, “വില്ലാജ്യൊ എസ് ഓ എസ്” (VILLAGGIO SOS) പാപ്പാ വെള്ളിയാഴ്ച (14/01/16) സന്ദര്‍ശിച്ചു.

കാരുണ്യ വര്‍ഷത്തില്‍ താന്‍ പ്രത്യേകമായി ആചരിക്കുന്ന “കാരുണ്യ വെള്ളിയാഴ്ച”യുടെ ഭാഗമായിട്ടായിരുന്നു ഫ്രാന്‍സീസ് പാപ്പാ ഈ സന്ദര്‍ശനം നടത്തിയത്.

അവിടെ എത്തിയ പാപ്പായെ കുട്ടികള്‍ തങ്ങളു‌ടെ മുറികളും കളിപ്പാട്ടങ്ങളും മറ്റും കാണിച്ചുകൊടുക്കുകയും പാപ്പാ അവര്‍ പങ്കുവച്ച ജീവിതാനുഭവങ്ങള്‍ ശ്രവിക്കുകയും അവര്‍ക്കൊപ്പം ലഘുഭക്ഷണം കഴിക്കുകയും ചെയ്തു.

കുട്ടികളുമായുള്ള ഈ കൂടിക്കാഴ്ചയ്ക്കു ശേഷം പാപ്പാ റോമിലെ “വില്ല ബെഥാനിയ” എന്ന ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന 91 വയസ്സു പ്രായമുള്ള കര്‍ദ്ദിനാള്‍ അന്ത്രെയാ കൊര്‍ദേരൊ ലാന്‍സ ദി മൊന്തെത്സേമൊളൊയെ സന്ദര്‍ശിച്ചു. ഇറ്റലി സ്വദേശിയായ കര്‍ദ്ദിനാള്‍ അന്ത്രെയാ വിവിധ രാജ്യങ്ങളില്‍ അപ്പസ്തോലിക് നുണ്‍ഷ്യൊ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.








All the contents on this site are copyrighted ©.