2016-10-14 14:17:00

ഈശോസഭയ്ക്ക് പുതിയ പൊതു ശ്രേഷ്ഠന്‍


ഈശോസഭയുടെ പുതിയ പൊതു ശ്രേഷ്ഠനായി വെനെസ്വേല സ്വദേശിയായ വൈദികന്‍ അര്‍തൂറൊ സോസ തിരഞ്ഞെടുക്കപ്പെട്ടു.

വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള സ്ഥാപകനായുള്ള ഈശോ സഭാസമൂഹത്തിന്‍റെ മുപ്പത്തിയൊന്നാമത്തെ സുപ്പീരിയര്‍ ജനറല്‍ ആണ് അദ്ദേഹം.

ഈശോസഭയുടെ പ്രതിനിധികളുടെ ഈ മാസം 2 മുതല്‍ റോമില്‍ ചേര്‍ന്നിരിക്കുന്ന പൊതുയോഗം, 8 വര്‍ഷം തുടര്‍ച്ചയായി സുപ്പീരിയര്‍ ജനറല്‍ സ്ഥാനം വഹിച്ച ഫാദര്‍ അഡോള്‍ഫൊ നിക്കൊളാസ് 80 വയസ്സു പൂര്‍ത്തിയാകുന്ന വേളയില്‍ സമര്‍പ്പിച്ച രാജി സ്വീകരിച്ചുകൊണ്ടാണ്, വെള്ളിയാഴ്ച (14/10/16) വൈദികന്‍ അര്‍തൂറൊ സോസയെ പുതിയ പൊതുശ്രേഷ്ഠനായി തിരഞ്ഞെടുത്തത്. 








All the contents on this site are copyrighted ©.