2016-10-08 13:06:00

മാത്യു ചുഴിലക്കാറ്റ്ബാധിത ഹൈറ്റിയ്ക്ക് സഹായഹസ്തം നീട്ടുക


അനേകരുടെ ജീവനപഹരിക്കുകയും വന്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കുകയും ചെയ്ത മാത്യു ചുഴിലക്കാറ്റ്ബാധിത ഹൈറ്റിയോട് സമൂര്‍ത്ത ഐക്യദാര്‍ഢ്യം  പ്രകടിപ്പിക്കാന്‍ മാര്‍പ്പാപ്പാ അഭ്യര്‍ത്ഥിക്കുന്നു.

ഹൈറ്റിയില്‍ മാത്രം 900ത്തോളം പേരുടെ ജീവനപഹരിച്ച കൊടുങ്കാറ്റുവിതച്ച ദുരന്തത്തിനിരകളായവരോടുള്ള ഐക്യദാര്‍ഢ്യവും സാമീപ്യവും അറിയിക്കുന്ന പാപ്പാ ഈ ദുരന്തത്തിലുള്ള തന്‍റെ ദുഃഖം രേഖപ്പെടുത്തുകയും മരണമടഞ്ഞവരെ ദൈവത്തിന്‍റെ  കാരുണ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യുന്നു.

പാപ്പായുടെ അനുശോചനവും ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥനയും അറിയിക്കുന്ന സന്ദേശം വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രോ പരോളിന്‍ ഹൈറ്റിയിലെ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ചിബ്ലി ലംഗ്ലോയിസിന് അയച്ചുകൊ‌ടുക്കുകയായിരുന്നു.

ഹൈറ്റിക്കു പുറമെ ഇതര കരീബിയന്‍ നാടുകളായ ജമൈക്ക, ഡൊമീനിക്കന്‍ റിപ്പബ്ലിക്ക് ബഹമാസ് എന്നിവിടങ്ങളിലും കനത്തനാശം വിതച്ച മാത്യു കൊടുങ്കാറ്റ് വടക്കെ അമേരിക്കയിലേക്കും കടന്നു. ഫ്ലോറിഡയില്‍ അറ്റ്ലാന്‍റിക് തീരത്ത് മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റു ആഞ്ഞടിച്ചത്.  സൗത്ത് കരോളൈന, ജോര്‍ജയി, നോര്‍ത്ത് കരോളൈന എന്നിവിടങ്ങളിലും മാത്യു കൊടുങ്കാറ്റിന്‍റെ ആക്രമണം ശക്തമാണ്








All the contents on this site are copyrighted ©.